ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി.

0
64

അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകള്‍ ലഭിക്കുമ്പോള്‍ തന്നെ ഗുജറാത്തില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. ബിജെപി 125 സീറ്റിലും കോൺഗ്രസ് 52 സീറ്റിലും എഎപി 4 ലീഡ് ചെയ്യുകയാണ്.

ഗുജറാത്തിൽ ബിജെപിക്ക് വന്‍ വിജയമാണ് എക്സിറ്റ് പോൾ ഫലങ്ങള്‍ പ്രവചിച്ചത്. ഗുജറാത്തിൽ ബിജെപി എക്കാലത്തെയും കൂടുതൽ സീറ്റുകൾ നേടി അധികാര തുടർച്ച നേടുമെന്നാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. ആകെ 182 സീറ്റുകളിൽ 46% വോട്ടുനേടി 129 മുതൽ 151 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് ഇന്ത്യ ടുഡേ മൈ ആക്സിസ് പ്രവചനം.  കോൺഗ്രസ് വൻ തിരിച്ചടി നേരിട്ട് 16 മുതൽ 30 വരെ സീറ്റുകളിലേക്ക് ഒതുങ്ങും. ആംആദ്മി പാർട്ടി 21 സീറ്റുകൾ വരെ നേടാം.

റിപ്പബ്ലിക് ടിവി 148 ഉം ന്യൂസ് എക്സ് 140 ഉം വരെ സീറ്റുകൾ ബിജെപി നേടിയേക്കാമെന്ന് പ്രവചിക്കുന്നു. കോൺഗ്രസിന്‍റെ വോട്ട് വിഹിതത്തിൽ 10 ശതമാനം വരെ കുറവുണ്ടാകും. 15% വോട്ട് വരെ ആംആദ്മി പാർട്ടി നേടും. ബിജെപി വോട്ട് കുറയില്ലെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here