റൈഡര്‍മാര്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ ദുബായ്

0
82

റൈഡര്‍മാര്‍ക്ക് ആവശ്യമായ വിശ്രമം ലഭ്യമാക്കി സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ അപകട സാധ്യത കുറക്കാനും ഡ്രൈവര്‍മാരുടെ ജോലി ചെയ്യുന്നതിലെ കാര്യക്ഷമത ഉയര്‍ത്താനുമാണ് നീക്കം. ഇതിനായി 40 എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമ കേന്ദ്രങ്ങളാണ് ദുബായ് ആര്‍ടിഎ നിര്‍മ്മിക്കുന്നത്. വിശ്രമ കേന്ദ്രങ്ങള്‍ വരുന്നതോടെ എമിറേറ്റിലെ ആയിരക്കണക്കിന് ഡെലിവറി റൈഡര്‍മാര്‍ക്ക് ആശ്വാസകരമാകും. വാട്ടര്‍ കൂളര്‍ , സ്നാക്സ്, ഡിസ്പെന്‍സര്‍, മൊബൈല്‍ ചാര്‍ജിങ് സ്റ്റേഷന്‍ എന്നിവയടക്കമുള്ള സൗകര്യങ്ങളും എല്ലാ കേന്ദ്രങ്ങളിലുമുണ്ടാകും. ഓരോ വിശ്രമ കേന്ദ്രങ്ങളിലും പത്ത് പേര്‍ക്ക് ഓരേസമയം ഇരിക്കാന്‍ സൗകര്യമുണ്ടാകും. പുതിയ ഓര്‍ഡറുകള്‍ക്കായി കാത്തിരിക്കുന്ന ഇടവേളകളില്‍ ഡെലിവറി റൈഡര്‍മാര്‍ക്ക് ഇത്തരം കേന്ദ്രങ്ങളിലെത്താം.

ഓര്‍ഡര്‍ ഇല്ലാത്ത സമയത്തും എയര്‍കണ്ടീഷന്‍ ചെയ്ത കേന്ദ്രങ്ങളില്‍ വിശ്രമിക്കാനാകും. അടുത്ത വര്‍ഷം ജൂലൈയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ആര്‍ടിഎയുടെ നീക്കം.നേരത്തെ രാജ്യത്ത് ഡെലിവറി സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ബൈക്കുകള്‍ക്കായി പുതിയ സുരക്ഷാ നിബന്ധനകള്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഖത്തര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതര്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് നിബന്ധനകള്‍ അറിയിച്ചത്.

പുതിയ നിര്‍ദ്ദേശങ്ങള്‍..

1. ബൈക്ക് തൊഴിലുടമയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരിക്കണം.

2. പെര്‍മിറ്റ് നമ്പര്‍ ബൈക്കുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം.

3. വാഹനത്തിന്റെ ബാലന്‍സ് ഉറപ്പാക്കുന്നതിനായി ബൈക്കില്‍ സൈഡ് ജാക്ക് പിടിപ്പിച്ചിരിക്കണം.

ഓര്‍ഡര്‍ ബോക്‌സില്‍ ഏര്‍പ്പെടുത്തുന്ന സുരക്ഷാ നിബന്ധനകള്‍..

1. ബൈക്കിന്റെയും, ബോക്സിന്റെയും ഒന്നിച്ചുള്ള നീളം 3 മീറ്ററിലധികമാകാന്‍ പാടില്ല.

2. ബോക്‌സുകളുടെ അരികുകളില്‍ ഫോസ്ഫറസ് റിഫ്‌ളക്ടറുകള്‍ പിടിപ്പിച്ചിരിക്കണം.

3. ഓര്‍ഡര്‍ ബോക്‌സ് വാഹനത്തില്‍ സുരക്ഷിതമായി ഘടിപ്പിച്ചിരിക്കണം. കുലുക്കം, ഇളക്കം എന്നിവ പ്രതിരോധിക്കാവുന്ന രീതിയിലായിരിക്കണം ഇവ ഘടിപ്പിക്കേണ്ടത്.

4. ബോക്‌സിന്റെ പരമാവധി അനുവദിച്ചിട്ടുളള നീളം 120 സെന്റിമീറ്ററും, വീതി 60 സെന്റിമീറ്ററുമാണ്.

ബൈക്കുകള്‍ ഉപയോഗിക്കുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍:

1. ബൈക്കോടിക്കുന്ന ഡെലിവറി ബോയികള്‍ എല്ലാ സുരക്ഷാ നിയമങ്ങളും പാലിക്കേണ്ടതാണ്.

2. ഇവര്‍ക്ക് മോട്ടോര്‍ ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസന്‍സ് നിര്‍ബന്ധമാണ്.

3. ഇത്തരം വാഹനങ്ങളില്‍ ഓടിക്കുന്ന ആള്‍ക്ക് പുറമെ മാറ്റ് യാത്രികര്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here