രണ്ടാമത് ഇന്റർനാഷണൽ ഇൻഡി മ്യൂസിക് ഫെസ്റ്റിവൽ തിരുവനന്തപുരത്ത്. ലോകമെമ്പാടുമുള്ള കലാകാരന്മാർക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള പ്രതിഭകളും രണ്ടാം പതിപ്പിൽ പങ്കാളികളാകുന്നുണ്ട്. നവംബർ 10 മുതൽ 12 വരെ കോവളം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലാണ് പരിപാടി.
എസി/ഡിസി ബാൻഡിന്റെ സ്ഥാപക ഗായകൻ ഡേവ് ഇവാൻസിന്റെ സാന്നിധ്യമാകും ഇവന്റിന്റെ പ്രധാന ആകർഷണം. 15 അന്താരാഷ്ട്ര ബാൻഡുകൾ ഒന്നിച്ച് തിരുവനനന്തപുരത്ത് സാന്നിധ്യമറിയിക്കും. ദി ഇന്ത്യൻ ഓഷ്യൻ, ഇന്ത്യയുടെ സ്വന്തം ഗ്ലോബൽ ഹാർഡ് റോക്ക് ബാൻഡ്, ഗിരീഷ് ആൻഡ് ദി ക്രോണിക്കിൾ, ബാനി – ഹിൽ ബാൻഡ്, ജോർജിയയിൽ നിന്നുള്ള ബുദ്ധിസ്റ്റ് മെറ്റലിന്റെ ഉപജ്ഞാതാക്കളായ ഹാമണ്ട് ബ്രദേഴ്സ് എന്നിവർക്കൊപ്പം ലോകമെമ്പാടുമുള്ള പ്രഗത്ഭരായ സംഗീതജ്ഞരും ബാൻഡുകളുമാണ് എത്തുന്നത്.
ഐഐഎംഎഫ് ഒന്നാം പതിപ്പിൽ ഷെറിസ് ഡിസൂസ, വെൻ ചായ് മെറ്റ് ടോസ്റ്റ്, ജോബ് കുര്യൻ, സിത്താരയുടെ ബാൻഡ് മലബാറിക്കസ് തുടങ്ങിയ ഇന്ത്യൻ കലാകാരന്മാർക്കും സംഗീതജ്ഞർക്കും ഒപ്പം വിൽ ജോൺസ്, അൻസ്ലോം, ലിയ മെറ്റ തുടങ്ങിയ നിരവധി അന്താരാഷ്ട്ര സംഗീതജ്ഞരും ഭാഗമായിരുന്നു.