കൽപ്പറ്റ• തന്റെ ഓഫിസ് അടിച്ചുതകർത്ത് എസ്എഫ്ഐക്കാർ വച്ച വാഴ എടുത്തുമാറ്റി അതേ സീറ്റിൽ ഇരുന്ന് രാഹുൽ ഗാന്ധി. അക്രമത്തിനുശേഷം ഓഫിസ് അതുപോലെ തന്നെ നിലനിർത്തുകയായിരുന്നു. ഇന്ന് നേരിട്ടെത്തിയ രാഹുൽ ഓഫിസ് സന്ദർശിക്കുകയും ചെയ്തു. കസേരയിൽ വച്ചിരുന്ന വാഴ എടുത്തു പിന്നിലേക്കു മാറ്റി അതേ സീറ്റിൽ തന്നെ ഇരുന്നാണ് അദ്ദേഹം നേതാക്കളോട് സംസാരിച്ചത്.