പി.കെ. ശശിക്ക് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം.

0
58

പാലക്കാട് : പി.കെ. ശശിക്ക് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം. ശശിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കണം എന്നാണ് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടത്. സഹകരണ സ്ഥാപനങ്ങളിൽ നടത്തിയ സ്വജനപക്ഷപാത നിയമനങ്ങളും സാമ്പത്തിക ക്രമക്കേടുകളും പരിശോധിക്കണം എന്നായിരുന്നു ജില്ലാ നേതൃത്വത്തിന് കിട്ടിയ പരാതി.

രണ്ടുമാസം മുമ്പാണ് പി.കെ.ശശിക്കെതിരെ മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി അംഗം കെ.മൻസൂർ ജില്ലാ കമ്മിറ്റിക്ക് പരാതി നൽകുന്നത്. നടപടി പോയിട്ട്, പരാതി ജില്ലാ നേതൃത്വം ചർച്ചയ്ക്ക് പോലും എടുത്തില്ല. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് പി.കെ.ശശി നടത്തിയ സ്വജനപക്ഷപാത നിയമനങ്ങളും സഹകരണ സ്ഥാപനങ്ങളെ സ്വാധീനിച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളും പുറത്തുവിട്ടു. ഇതോടെയാണ് എ.കെ.ബാലൻ കൂടി പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിഷയം ചർച്ചയ്ക്ക് എടുത്തത്.പി.കെ.ശശിക്കെതിരായ ആരോപണം പരിശോധിക്കണം എന്നാണ് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here