വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേർന്ന് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് സജീവമായി ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഫലം കണ്ടില്ല. ഇതിന് പിന്നാലെയാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് നിയമസഭ കക്ഷി നേതാവിനെതിരെയും സി പി എം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്.തെലങ്കാനയിൽ 17 സീറ്റുകളിൽ ആണ് സി പി എം മത്സരിക്കുന്നത്. നേരത്തെ ഇടത് പാർട്ടികൾക്കായി നാല് സീറ്റ് മാറ്റി വെയ്ക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരുന്നത്. ഇതിൽ ചർച്ചകൾ നടത്തിയെങ്കിലും കൂടുതൽ സീറ്റുകൾ സംബന്ധിച്ച് ധാരണയിലെത്തിയില്ല, ഇതോടെയാണ് 17 നിയമംസഭ മണ്ഡലങ്ങളിലെ പട്ടിക സി പി എം പുറത്തുവിട്ടത്. ഭദ്രാചലം, അശ്വാർപേട്ട്, പാലേരു, മദിര, വൈറ, ഖാമാമം, സാതുപള്ളി, മിരിയാലഗുഡം, നാൽഗൊണ്ട, നകിരെകൽ, ഭുവനഗിരി, ഹസുർനഗർ, കൊടാട്, ഇബ്രാഹിം പട്ടണം, പടൻചേരു, മുഷീറബാദ് എന്നീ 17 ഇടങ്ങളിൽ ആണ് സി പി എം മത്സരിക്കുക.
തെലങ്കാനയിലെ സീറ്റ് ധാരണക്കായി പലവട്ടം ഇടത് പാർട്ടികളും കോൺഗ്രസും ചർച്ച നടത്തിയിരുന്നു, സി പി എം ആവശ്യപ്പെട്ട പാലേരു സീറ്റ് നൽകാൻ കഴിയില്ലെന്ന കോൺഗ്രസ് നിലപാട് തീരുമാനത്തിലെത്തുന്നത് വൈകിപ്പിച്ചു, പാലേരുവിന് പകരം മിരിയാലഗുഡം, വൈറ സീറ്റുകൾ സി പി എമ്മിന് നൽകാം എന്നായിരുന്നു കോൺഗ്രസ് പറഞ്ഞത്. പാലേരുവിൽ സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രത്തെ മത്സരിപ്പിക്കാനാണ് സി പി എം നീക്കം. പല തവണ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നെങ്കിലും തീരുമാനത്തിൽ എത്തിയിരുന്നില്ല.
കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് തീരുമാനം വൈകിയാൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന അറിയിപ്പും പാർട്ടി നൽകിയിരുന്നു, സീറ്റ് ചർച്ചയുമായി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാൻ സംസഥാന കോൺഗ്രസ് നേതൃത്വം ഹൈക്കമാന്റിനെ സമീപിച്ചിരുന്നു. എന്നാൽ സി പി എം ഒറ്റയക്ക് മത്സരിക്കാൻ തീരുമാനത്തിലേക്ക് എത്തിയത്.1994 ൽ ടി ഡി പിയുമായുള്ല സഖ്യത്തിലൂടെ ഖമ്മം ജില്ലയിൽ ഇടത് പാർട്ടികൾ ഒൻപതിൽ ഏഴും നേടിയിരുന്നു, സി പി ഐ നാല് സീറ്റും സി പി എം മൂന്ന് സീറ്റും ടി ഡി പി രണ്ട് സീറ്റും, 1999 ൽ ആണ് ഇടത് പാർട്ടികൾ ടി ഡി പിയുമായുള്ള സഖ്യം ഉപേക്ഷിച്ചത്. 2004 ൽ കോൺഗ്രസിനൊപ്പം മത്സരിച്ചു