പശ്ചിമ ബംഗാളിലെ അലിപൂർദുവാറിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി അധികൃതർ. ഇന്ന് രാവിലെ 10.51ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 14 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഡൽഹി-എൻസിആർ ഉൾപ്പെടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നവംബർ ആറിന് ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. വൈകുന്നേരം 4:18 ഓടെയാണ് ഭൂചലനം അനുഭപ്പെട്ടത്.
നേപ്പാളിൽ റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഫലമായാണ് ഈ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.