പ്യൂമയും ജാഗ്വാറും ഇന്ത്യയിലേക്ക്? വന്യമൃഗ കൈമാറ്റത്തിന് ഇന്ത്യയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതി.

0
64

ടുവകളടക്കമുള്ള മാര്‍ജ്ജാര വിഭാഗങ്ങളിലെ വലിയ ജീവികളുടെ വംശനാശഭീഷണിയെ നേരിടുന്നതിന്‍റെ ഭാഗമായി ഇവയുടെ പരസ്പര കൈമാറ്റത്തിനായി ഇന്ത്യയുടെ നേതൃത്വത്തില്‍ 96 രാജ്യങ്ങളുടെ ഒരു സഖ്യരൂപീകരണത്തിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. ‘ഇന്‍റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്’ എന്നാണ് ഈ സഖ്യം അറിയപ്പെടുക. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലാണ്, 2023-24 മുതൽ 2027-28 വരെയുള്ള അഞ്ച് വർഷത്തേക്ക് 150 കോടി രൂപ നീക്കിവച്ച് ഇന്ത്യ ആസ്ഥാനമായി ഇന്‍റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്  സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിന് ഉഭയകക്ഷി, ബഹുമുഖ ഏജൻസികളിൽ നിന്നുള്ള സംഭാവനകൾ, മറ്റ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങൾ, ദേശീയ അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങൾ, ദാതാക്കളുടെ ഏജൻസികൾ എന്നിവയിൽ നിന്നും സാമ്പത്തിക സഹായം സമാഹരിക്കും.

കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, ചീറ്റ, പ്യൂമ, ജാഗ്വാർ എന്നീ ഏഴ് വലിയ മാര്‍ജാര വിഭാഗങ്ങളിൽ, അഞ്ച് വലിയ ജീവികളായ കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, ചീറ്റ എന്നിവ ഇന്ത്യയിലുണ്ട്. അതേസമയം പ്യൂമ, ജാഗ്വാറും ഇന്ത്യയിലില്ല. ഇവയുടെ പരസ്പര കൈമാറ്റവും സംരക്ഷണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇന്‍റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് എന്നത് 96 ബിഗ് ക്യാറ്റ് റേഞ്ച് രാജ്യങ്ങൾ, വലിയ പൂച്ചകളുടെ സംരക്ഷണത്തിൽ താൽപ്പര്യമുള്ള നോൺ-റേഞ്ച് രാജ്യങ്ങൾ, സംരക്ഷണ പങ്കാളികൾ, വലിയ പൂച്ചകളുടെ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്ര സംഘടനകൾ, കൂടാതെ വലിയ പൂച്ചകളുടെ ഉന്നമനത്തിനായി സംഭാവന നൽകാനും നെറ്റ്‍വർക്കുകൾ സ്ഥാപിക്കാനും കേന്ദ്രീകൃതമായ രീതിയിൽ കൂട്ടായ പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ തയ്യാറുള്ള ബിസിനസ് ഗ്രൂപ്പുകളും കോർപ്പറേറ്റുകളും എന്നിവയുടെ ഒരു ബഹു രാഷ്ട്ര, മൾട്ടി-ഏജൻസി സഖ്യമാണ്. ഈ സഖ്യത്തിന്‍റെ നേതൃത്വത്തില്‍ സാമ്പത്തിക പിന്തുണയോടെ, വിജയകരമായ പ്രവർത്തനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഒരു കേന്ദ്രീകൃത കൂട്ടായ്മ ഒരു പൊതു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിലൂടെ വലിയ പൂച്ചകളുടെ എണ്ണം കുറയുന്നത് തടയാന്‍ കഴിയുമെന്ന് പദ്ധതി അവകാശപ്പെടുന്നു.

പരസ്പരം പ്രയോജനം ലഭിക്കും വിധത്തിൽ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം സഖ്യം ലക്ഷ്യമിടുന്നു. വിജ്ഞാനം പങ്കിടൽ, ശേഷി വർദ്ധിപ്പിക്കൽ, നെറ്റ്വർക്കിംഗ്, നിയമോപദേശം, സാമ്പത്തിക-വിഭവ പിന്തുണ, ഗവേഷണം, സാങ്കേതിക പിന്തുണ, വിദ്യാഭ്യാസം, ബോധവൽക്കരണം എന്നിവയിൽ വിശാലാടിസ്ഥാനത്തിലും ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും ഐബിസിഎയ്ക്ക് പ്രധാനസ്ഥാനമുണ്ടാകും. പദ്ധതിയിലൂടെ പരിസ്ഥിതി പ്രതിരോധത്തിലും കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിലും വലിയ ശ്രമങ്ങൾ നടത്താൻ കഴിയും. ഇത് സാമ്പത്തിക, വികസന നയത്തിൽ കേന്ദ്രീകൃതമായ ഒരു ഭാവി സൃഷ്ടിക്കുമെന്നും മന്ത്രിസഭ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വലിയ മാര്‍ജ്ജാര വിഭാഗങ്ങളുടെ വ്യാപനത്തിനായി ഒരു സഹകരണ പ്ലാറ്റ്ഫോം വഴിയുള്ള കൂട്ടായ്മയാണ് ഐബിസിഎ വിഭാവനം ചെയ്യുന്നത്. പദ്ധതി പാരിസ്ഥിതിക ഭാവി സുരക്ഷിതമാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രതികൂല ഫലങ്ങൾ ലഘൂകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും സഹായകരമാകുമന്നും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here