പ്രണവ് യാത്രയായി; എല്ലാ എതിർപ്പുകളും അവഗണിച്ച് കൂട്ടു വന്ന ഷഹാന തനിച്ചായി

0
78

തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്തരിച്ചു. പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എട്ടു വർഷം മുമ്പ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിന്റെ നട്ടെല്ലിന് പരിക്കേൽക്കുകയായിരുന്നു. ഒരു വർഷത്തോളം ചികിത്സയിലായിരുന്നു.പ്രണവിന്റെ വീഡിയോ കണ്ടാണ് ഷഹാനയ്ക്ക് പ്രണവിനോട് പ്രണയം തോന്നുന്നത്. ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ പ്രണവ് തന്നെയാണ് ആദ്യം എതിർത്തത്.

നിരുത്സാഹപ്പെടുത്താൻ പരമാവധി ശ്രമിച്ചെങ്കിലും, പിന്മാറാൻ ഷഹാന തയ്യാറായിരുന്നില്ല. ഒടുവിൽ പ്രണവ് ഷഹാനയെ ഹൈന്ദവ ആചാര പ്രകാരം താലി ചാർത്തുകയായിരുന്നു. 2020 മാർച്ച് 4ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്. മണപ്പറമ്പില്‍ സുരേഷ് ബാബുവിന്റെയും സുനിതയുടെയും മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here