ഡൽഹി : ഗൂഗിള്‍ പേ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ലഭിച്ചുതുടങ്ങി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൂഗിള്‍ പേ സർവീസിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടിരുന്നു. കൂടാതെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് കാണിക്കുന്നില്ലന്ന പരാതിയും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ അര്‍ദ്ധരാത്രി കഴിഞ്ഞ് പ്രശ്നം പരിഹരിച്ചത്. മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെ ഗൂഗിള്‍ പേ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. ഇതേ സമയം പ്ലേ സ്റ്റോറിന്‍റെ വെബ് സൈറ്റില്‍ പേ ആപ്പ് ലഭ്യമായിരുന്നു.
പുതിയ അപ്ഡേറ്റ് ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ പേ തിരിച്ചെത്തിയിരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ് പുതിയ അപ്ഡേറ്റ് എന്നാണ് വിവരം. എന്നാല്‍ എന്തുകൊണ്ട് അപ്രതീക്ഷിത പ്രശ്നങ്ങള്‍ ഉണ്ടായി എന്നത് സംബന്ധിച്ച് ഗൂഗിള്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
അതേ സമയം എസ്ബിഐയുടെ യുപിഐ സർവറുകൾ പണിമുടക്കിയത് ഗൂഗിൾ പേ വഴി പണമിടപാട് നടത്തുന്നതില്‍ കഴിഞ്ഞ വാരം വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. ഒരാഴ്ചയായി ഇതിന് പിന്നാലെ എസ്ബിഐ അധികൃതർ തകരാർ പരിഹരിച്ചിരുന്നു.