ഓക്സിജൻ സപ്ലൈ വളരെ കുറവായതിനാൽ പാകിസ്ഥാനിലെ ഒരു ആശുപത്രിയിൽ ആറ് കൊറോണ വൈറസ് രോഗികൾ മരിച്ചു.
വളരെയധികം പരിഭ്രാന്തരായ കൊറോണ രോഗികളുടെ ബന്ധുക്കൾ, അവർ എങ്ങനെയാണ് വടക്കൻ നഗരമായ പെഷവാറിലെ സർക്കാർ ആശുപത്രിയിൽ സഹായം തേടിയതെന്ന് വിവരിച്ചു..
ഓസ്‍യ്ഗൻ സിലിണ്ടറുകളുടെ അഭാവം മൂലം 200 ലധികം രോഗികൾക്ക് മണിക്കൂറുകളോളം ഓക്സിജൻ നല്കാൻ സാധിച്ചില്ല..
ഇത് സപ്ലൈ കമ്പനിയുടെ കുറവ് മൂലമാണെന്ന് ആശുപത്രി അധികൃതർ ആരോപിച്ചെങ്കിലും നിരവധി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
പാക്കിസ്ഥാൻ, നിലവിൽ കൊറോണ വൈറസ് കേസുകളുടെ ഒരു പുതിയ തരംഗത്തിനെതിരെ പോരാടുകയാണ്, ആകെ 400,000 രോഗബാധിതരും, 8,000 ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ അഞ്ച് പേർ കൊറോണ വൈറസ് വാർഡിലെ രോഗികളും, തീവ്രപരിചരണ വിഭാഗത്തിലെ ഒരു രോഗിയുമാണെന്ന് സർക്കാർ ആശുപത്രിയിലെ വക്താവ് ബിബിസിയോട് പറഞ്ഞു. മരിച്ചവരെല്ലാം മുതിർന്നവരാണെന്ന് അധികൃതർ പറയുന്നു.
ഇത് “ക്രിമിനൽ അശ്രദ്ധയാണെന്ന് ” ആശുപത്രി അധികൃതർ വിശേഷിപ്പിച്ചു.
അന്വേഷണത്തിൽ ആശുപത്രികളുടെ ഓക്സിജൻ പ്ലാന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ആ സമയത്ത് ഉണ്ടായിരുന്നില്ലെന്നും, ആസ്പത്രിയിലെ ഓക്സിജൻ സിലിണ്ടർ ഭാഗികമായി മാത്രമേ നിറച്ചിരിന്നുള്ളൂ എന്നും കണ്ടെത്തി.
ആശുപത്രി ഡയറക്ടറെയും മറ്റ് നിരവധി സ്റ്റാഫുകളെയും ഇതിനകം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
Content highlights : Pakistan: Covid patients die due to oxygen shortage in Peshawar