വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കോവിഡ് മരണങ്ങൾ ഒന്നരലക്ഷവും കടന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,50,444 പേരാണ് വൈറസ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. 44,33,389 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് റിപ്പോർട്ട്. 21,36,591 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കലിഫോർണിയ, ന്യൂയോർക്ക്, ഫ്ളോറിഡ, ടെക്സസ്, ന്യൂജഴ്സി എന്നിവിടങ്ങളാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ.