ലോകത്ത് ആകെ കൊറോണ ബാധിതർ :41,022,382
മരണ സംഖ്യ : 1,128,896
ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 46,790 പേർക്ക് രോഗം, 587 മരണങ്ങൾ . ആകെ രോഗികൾ :7,649,158
ആകെ മരണ സംഖ്യ : 115,950
കേരളത്തിൽ രോഗവ്യാപനത്തിൽ കുറവ് : ഇന്നലെ 52000 ത്തിലധികം സാമ്പിളുകൾ പരിശോധിച്ചപ്പോൾ 6591 പേർക്ക് രോഗം സ്ഥിരീകരിച്ചു.24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്,ഇതോടെ ആകെ മരണം 1206 ആയി. 5717 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7375 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
രോഗികള്‍ ജില്ല തിരിച്ച് .
തിരുവനന്തപുരം – 470 .
കൊല്ലം – 569 .
പത്തനംതിട്ട – 248 .
ഇടുക്കി – 72 .
കോട്ടയം – 473 .
ആലപ്പുഴ – 592 .
എറണാകുളം – 644 .
മലപ്പുറം – 786 .
പാലക്കാട് – 403 .
തൃശൂര്‍ – 896 .
കണ്ണൂര്‍- 400 .
വയനാട് – 87 .
കോഴിക്കോട് – 806 .
കാസര്‍കോട് – 145 .
പാലത്തായി പീഡനക്കേസില്‍ നിലവിലുള്ള സംഘത്തെ മാറ്റി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍നിന്നു രക്ഷപ്പെടാനായി എം. ശിവശങ്കര്‍ അസുഖം നടിക്കുകയാണെന്നും അദ്ദേഹത്തിനു വേദനസംഹാരി മാത്രമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പുതീയതി അടുത്ത മാസം പ്രഖ്യാപിച്ചേക്കും. ഡിസംബറില്‍ രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പു നടത്താനാണ് ആലോചന.
ലൈഫ് മിഷന്‍ കേസ് റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി നേരത്തെ പരിഗണിച്ചു തീര്‍പ്പാക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി.
അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കെ.എം. ഷാജി എംഎല്‍എയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്‍തൂക്കം നേടുമെന്ന് ഇന്ത്യാ ടുഡെയ്‌ക്കു വേണ്ടി ലോക്‌നിതി – ഡി.എസ്.ഡി.എസ് നടത്തിയ സര്‍വേ പറയുന്നു. 243 അംഗ നിയമസഭയില്‍ എന്‍.ഡി.എ 133-143 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.
ചാനല്‍ റേറ്റിങ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവിക്കെതിരെ മുംബൈ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന ചാനല്‍ ഉടമകളുടെ ആവശ്യം മുംബൈ ഹൈക്കോടതി തള്ളി
ഹാഥ്റസ് കൂട്ടബലാത്സംഗ കൊലപാതകക്കേസിലെ യുപി പോലിസിന്റെ റിപോര്‍ട്ട് പരസ്യമായി നിഷേധിച്ച ഡോക്ടറെ പുറത്താക്കി. ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അസീം മാലിക്കിനെയാണ് പുറത്താക്കിയത്
പി എസ് സി റാങ്കലിസ്റ്റ് നിലനില്‍ക്കേ പഞ്ചായത്തുകളിലെ 51 താത്കാലിക ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ രണ്ടുമാസത്തേയ്ക്ക് സ്റ്റേ ചെയ്യുകയും അനധികൃതമായി നിയമിച്ചു 51 പേര്‍ക്ക് ട്രൈബ്യൂണല്‍ നോട്ടീസ് അയച്ച് ഗവണ്‍മെന്റിനോട് വിശദീകരണവും തേടി.
ലൈഫ് മിഷന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണ് സി.ബി.ഐ അന്വേഷണം നടത്തുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് യൂ ട്യൂബില്‍ ഡിസ്ലൈക്ക് പെരുമഴ. ക്രമാതീതമായി ഡിസ്ലൈക്ക് വര്‍ധിച്ചതോടെ ബട്ടന്‍ ഒാഫ് ചെയ്ത് ബി.ജെ.പി
സി.എ.എ നടപ്പാക്കും മുമ്ബ് നിങ്ങള്‍ക്ക് അധികാരത്തില്‍ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചുതരാമെന്ന് ജെ.പി നദ്ദയോട് തൃണമൂല്‍ എം.പി മഹുവ മോയ്ത്ര.
സമൂഹ മാദ്ധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി. നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ്
കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ പ്രതി സൂരജിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
സിസ്‌റ്റര്‍ അഭയയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും തുടക്കത്തിലേ ബോധ്യമായിരുന്നതായി സി.ബി.ഐയുടെ അന്വേഷണോദ്യോഗസ്‌ഥനായിരുന്ന ഡിവൈ.എസ്.പി. വര്‍ഗീസ് തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ സാക്ഷിമൊഴി നല്‍കി.
ചട്ടം ലംഘിച്ച്, വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഒഴിവാക്കി കസ്‌റ്റംസ് കേസെടുത്തു.
മോദിസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ തള്ളിക്കളഞ്ഞ് മൂന്ന് പുതിയ കാര്‍ഷിക ബില്ലുകള്‍ പാസാക്കി പഞ്ചാബ് സര്‍ക്കാര്‍. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ കേന്ദ്ര നിയമത്തിനെതിരായ പ്രമേയവും സഭ പാസാക്കി.
വിവിധ വകുപ്പുകളിലെ 51 തസ്തികകളിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പിഎസ്.സി യോഗം തീരുമാനിച്ചു
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് രംഗത്ത്.
സ്വര്‍ണക്കടത്ത്- ലൈഫ് മിഷന്‍ കേസുകളുടെ പൂര്‍ണ മേല്‍നോട്ട ചുമതല അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന് കേന്ദ്രം കൈമാറി. കസ്റ്റംസ്, ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, എന്‍ഐഎ കേസുകളുടെ നടത്തിപ്പ് ഏകോപിപ്പിക്കലാണ് പ്രധാന ചുമതല
കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 3,094 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . 4,403 പേര്‍ രോഗമുക്തി നേടുകയും 50 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 6,94,030 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
കര്‍ണാടകയില്‍ 6,297 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇതിടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,76,901 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 8,500 പേര്‍ രോഗമുക്തി നേടുകയും 66 പേര്‍ മരിക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 8,151 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,09,516 ആയി. ചൊവ്വാഴ്ച 7429 പേര്‍ രോഗമുക്തി നേടിയതായും 213 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു
2019 ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടി .ഗീതു മോഹന്‍ദാസ് ആണ് മികച്ച സംവിധായിക (ചിത്രം:മൂത്തോന്‍). നിവിന്‍ പോളി മികച്ച നടനും(മൂത്തോന്‍) മഞ്ജുവാര്യര്‍ മികച്ച നടിയുമായി(പ്രതി പൂവന്‍കോഴി) തെരഞ്ഞെടുക്കപ്പെട്ടു
വിദേശ വാർത്തകൾ
ഇന്റര്‍നെറ്റ് സര്‍ച്ചിലേയും ഓണ്‍ലൈന്‍ പരസ്യങ്ങളിലേയും കുത്തക നിലനിര്‍ത്താനായി കോംപിറ്റീഷന്‍ നിയമം ലംഘിച്ചെന്ന് ആരോപിച്ച് ഗൂഗിളിനെതിരെ യുഎസ് ഗവണ്‍മെന്റ് കേസ് ഫയല്‍ ചെയ്തു.
കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയ ദുരന്തത്തില്‍ വിയറ്റ്നാമില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടമായി. ആയിരക്കണക്കിന് പേര്‍ക്ക് ദുരിതാശ്വാസ ക്യാമ്ബു കളില്‍ അഭയം തേടേണ്ടി വന്നു. 105 പേരാണ് പ്രളയത്തില്‍ ഇതിനകം മരണപ്പെട്ടത്.
ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ വാതക സ്ഫോടനത്തില്‍ നാലു മരണം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
കോവിഡ് വാക്സിന്‍ കുത്തിവയ്പിന് ഈവര്‍ഷം തന്നെ 52 കോടി സിറിഞ്ച് സംഭരിക്കുമെന്ന് യുണിസെഫ്. 2021 അവസാനമാകുമ്ബോഴേക്കും 100 കോടി സിറിഞ്ച് സംഭരിക്കും.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി അയര്‍ലന്‍ഡ്. രണ്ടാമതും ലോക്ക്ഡൗണില്‍ പ്രവേശിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് അയര്‍ലന്‍ഡ്
മേഖലയുടെ സ്ഥിരതയ്ക്കായി അറബ് ഗള്‍ഫ് രാജ്യങ്ങളുമായി സൈനിക, സുരക്ഷാ കരാറുകളില്‍ ഒപ്പിടാന്‍ തെഹ്‌റാന്‍ ഒരുക്കമാണെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി അമീര്‍ ഹാതമി അല്‍ ജസീറയോട് പറഞ്ഞു
സൗദി അറേേബ്യക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്).
നഗോര്‍ണോ -കരാബാക്ക് യുദ്ധത്തില്‍ മുസ്ലീം ഭൂരിപക്ഷ അസര്‍ബെയ്ജാന് പരസ്യപിന്തുണയുമായി തുര്‍ക്കി.
മതമൗലിക വാദികള്‍ തലയറുത്ത് കൊലപ്പെടുത്തിയ അദ്ധ്യാപകന്‍ സാമുവല്‍ പാറ്റിക്കെതിരെ മതനിന്ദ ആരോപിച്ച മസ്ജിദിനെതിരെ നടപടിയെടുക്കാന്‍ ഫ്രഞ്ച് ഭരണകൂടം.
ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി കമല ഹാരിസിനെ ദുര്‍ഗ ദേവിയായി ചിത്രീകരിച്ചു കൊണ്ടുളള ചിത്രം ട്വീറ്റ് ചെയ്ത കമലയുടെ അനന്തരവള്‍ മീന ഹാരിസിനോട് ക്ഷമാപണം നടത്തണമെന്നാവശ്യപ്പെട്ട് യു.എസിലെ ഹിന്ദു സംഘടനകള്‍.
കായിക വാർത്തകൾ
ചാമ്പ്യൻസ് ലീഗിൽ പി എസ് ജി യെ തോൽപ്പിച്ച് യുണൈറ്റഡ്, ഡോർട്ട് മുണ്ടിന് ലാസിയയോട് തോൽവി , ചെൽസിക്ക് ഗോൾ രഹിത സമനില, യുവന്റസ്, ബാർസ , ലെപ്സിഗ് ടീമുകൾക്ക് മികച്ച ജയം
ഐ പി എൽ: ഡൽഹിയെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ്, ധവാന് തുടർച്ചയായ രണ്ടാം സെഞ്ചുറി
മുംബൈ സിറ്റി മറ്റൊരു വന്‍ സൈനിംഗ് കൂടെ പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സ്ട്രൈക്കറായ ആഡം ലെ ഫോണ്ട്രെ ആണ് ഇന്ത്യയിലേക്ക് എത്തുന്നത്. 33കാരനായ താരം സിഡ്നി എഫ് സിയുടെ താരമാണ്.
സിംബാബ്‍വേയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ പരിമിത ഓവര്‍ പരമ്ബരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി മത്സരങ്ങളുമുള്ള പരമ്ബരയിലേക്കുള്ള സാധ്യത ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ഒളിമ്ബിക്സ് ക്യാമ്ബില്‍നിന്ന് പിന്‍മാറിയെന്ന വാര്‍ത്ത തെറ്റെന്ന് പി വി സിന്ധു. വിദഗ്ധ പരിശീലനത്തിനായാണ് ലണ്ടനിലേക്ക് പോയതെന്നും പരിശീലകന്‍ പുല്ലേല ഗോപിചന്ദുമായോ, കുടുംബവുമായോ യാതൊരു പ്രശ്നങ്ങള്‍ ഇല്ലെന്നും ലോക വനിതാ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ അറിയിച്ചു