ന്യൂഡല്‍ഹി: സൈനിക ആവശ്യങ്ങള്‍ക്കായുള്ള അടിസ്ഥാന വിനിമയ സഹകരണ ( ബി ഇ സി എ ) കരാറില്‍ ഒപ്പുവെക്കാനൊരുങ്ങി ഇന്ത്യയും അമേരിക്കയും. കരാറിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ പ്രതിരോധ മന്ത്രിമാരുടെ സംയുക്ത യോഗം ഈ മാസം 26 , 27 തിയ്യതികളില്‍ ഡല്‍ഹിയില്‍ ചേരും. ഉപഗ്രഹചിത്രങ്ങള്‍ , ഭൂപടങ്ങള്‍ തുടങ്ങിയവയും സൈനികമായി കൈമാറാവുന്ന രഹസ്യ വിവരങ്ങളും പരസ്പരം പങ്കുവെക്കുന്നതിനും പുറമെ സായുധ ഡ്രോണ്‍ . മിസൈല്‍ തുടങ്ങിയ സ്വയം നിയന്ത്രിത സംവിധാനങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നതില്‍ സഹകരിക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ കരാര്‍.അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക് ഈസ്പര്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലെത്തുന്നത്.