ചേർത്തല : കാറും, ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരിയായ യുവതി മരിച്ചു. ദേശീയപാതയിലെ ചേർത്തല തിരുവിഴ ജംക്‌ഷനു സമീപമായിരുന്നു സംഭവം. ഭർത്താവ് കൂടാതെ, ഇവരോടൊപ്പം യാത്ര ചെയ്ത ഭർത്താവിന്റെ സുഹൃത്തുക്കളായ രണ്ടു പേർക്കും പരിക്കേറ്റു. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസ് (തോപ്പിൽ പറമ്പ്) അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ (19) ആണ് മരിച്ചത്. ഭർത്താവ് അനന്തു (22) സുഹൃത്തുക്കളായ അഭിജിത്ത്(20), ജിയോ (21) എന്നിവർക്കാണു ഗുരുതരമായി പരുക്കേറ്റത്.
അനന്തുവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും, ജിയോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും, അഭിജിത്തിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
യാത്രക്കാരായ നാലുപേരെയും പുറത്തെടുത്തത് , മാരാരിക്കുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും ഹൈവേ പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ്.
പരുക്ക് ഗുരുതരമായതിനാൽ വിഷ്ണുപ്രിയയെയും, ജിയോയെയും എറണാകുളം സ്വകാര്യ ആശുപത്രിയിലേക്കും, അഭിജിത്തിനെ കോട്ടയം മെഡിക്കൽ കോളജിലേക്കും, അനന്തുവിനെ ആലപ്പുഴ മെഡിക്കൽ കോളജിലേക്കും, അനന്തുവിനെ ആലപ്പുഴ മെഡിക്കൽ കോളജിലേക്കും മാറ്റി. ഗുരുതരാവസ്ഥയിലായ വിഷ്ണുപ്രിയയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബന്ധുക്കൾ പറയുന്നത്, വെള്ളിയാഴ്ച രാത്രി ആലുവയിലെ വീട്ടിൽ നിന്ന് ഇവർ പുറപ്പെട്ടിരുന്നു എന്നാണ്. വിഷ്ണുപ്രിയ, ആലുവ മുപ്പത്തടം കാരോത്തുകുന്നിൽ പരേതരായ സുധീഷിന്റെയും അനുപമയുടെയും മകളാണ്.