ടെഹ്‌റാന്‍: ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നു. 22 കാരിയായ മഹ്‌സ അമിനിയുടെ ശവസംസ്‌കാര ചടങ്ങില്‍ പടിഞ്ഞാറന്‍ ഇറാനില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
ഏഴ് വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് നിര്‍ബന്ധിത മതപരമായ ശിരോവസ്ത്രം എന്ന ഇറാനിയന്‍ ഗവണ്‍മെന്റിന്റെ നിയമത്തിനെതിരെ സ്ത്രീകളാണ് പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം പരസ്യമായി ഹിജാബ് ഊരിയെറിഞ്ഞ് പ്രതിഷേധിച്ച സ്ത്രീകള്‍ പിന്നാലെ മുടി മുറിക്കുകയും ഹിജാബ് കത്തിക്കുകയും ചെയ്തു.