പ്രധാന വാർത്തകൾ
📰✍🏼ലഡാക്ക് അതിര്‍ത്തിയില്‍ ചെെനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ പാങ്കോംഗ് തടാക തീരത്ത് നാവിക സേനയുടെ മറെെന്‍ കമാന്‍ഡോകളെ(മാര്‍ക്കോസ്) വിന്യസിച്ച് ഇന്ത്യ.
📰✍🏼സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന വാക്സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. ആദാര്‍ പൂനാവാല.
📰✍🏼പാവപ്പെട്ട കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ വരുമാന പദ്ധതിയുടെ അടുത്ത ഗഡു ഡിസംബറില്‍ ലഭിക്കും.
📰✍🏼നാഗാലാന്‍ഡില്‍ പട്ടിയിറച്ചി വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് സ്റ്റേ ചെയ്തു.
📰✍🏼ഇന്ധന വിലയിലെ വര്‍ധനവ് തുടരുന്നു. കൊച്ചിയില്‍ പെട്രോളിന് 21 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനവില വര്‍ധിച്ചത്
📰✍🏼ഈ വര്‍ഷം ദേശീയ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനപരീക്ഷകള്‍ക്കുള്ള സിലബസ് വെട്ടിച്ചുരുക്കും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം.
📰✍🏼ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി ഇരുപത്തഞ്ച് ലക്ഷം കടന്നു. 5,69,936 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,25,50,616 ആയി ഉയര്‍ന്നു.മരണസംഖ്യയും കുത്തനെ ഉയരുകയാണ്.14,57,429 പേര്‍ മരിച്ചു.
📰✍🏼ഇന്ന് മുതല്‍ സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
📰✍🏼മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈയാഴ്ച തന്നെ ചോദ്യം ചെയ്‌തേക്കും.
📰✍🏼വിവാദ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നത് പഞ്ചാബ് കര്‍ഷകരെന്ന് വിമര്‍ശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍.
📰✍🏼കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്റ്റ്) ഇന്ന്‍ മുതല്‍ (29) തയ്യാറാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ അറിയിച്ചു.
📰✍🏼തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ഉന്നയിച്ച ആവിശ്യങ്ങള്‍ പരിഗണിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
📰✍🏼തെലുങ്കാനയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
📰✍🏼രാജ്യത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനവും മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന്.
📰✍🏼ഇരുചക്രവാഹന യാത്രക്കാര്‍ക്കുള്ള ഹെല്‍മറ്റുകള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് നിബന്ധനകള്‍ പ്രകാരമുള്ളതാവണമെന്ന ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍.
📰✍🏼കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ ഉപാധികളോടെയുള്ള ചർച്ചക്ക് ഇല്ലന്ന് കർഷക സംഘടനകൾ
📰✍🏼പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 100 സീറ്റുകള്‍ ആവശ്യപ്പെടും
📰✍🏼കെഎസ്‌എഫ്‌ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതില്‍ ധനമന്ത്രി തോമസ് ഐസക്കിന് കടുത്ത അതൃപ്തി. മുഖ്യമന്ത്രി പോലും അറിയാതെയാണോ റെയ്ഡ് നടന്നതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
📰✍🏼സംസ്ഥാനത്ത് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 6250 പേര്‍ക്ക്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്.5474 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 2196 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
📰✍🏼എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര് 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര് 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില് രോഗ ബാധ സ്ഥിരീകരിച്ചത്.
📰✍🏼ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ശബരിമല ദര്‍ശനം നടത്താനുള്ള സാഹചര്യമൊരുക്കാനുള്ള തീരുമാനം ഉടനുണ്ടാകുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.
📰✍🏼സോളാര്‍ ലൈംഗികപീഡനക്കേസില്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പരാതിക്കാരി.
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️കോവിഡ് : റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകള്‍ക്ക് പിറകെ ഷാര്‍ജയിലും രാത്രികാല ക്യാമ്ബിങ്ങിന് വിലക്ക് ഏര്‍പ്പെടുത്തി .
📰✈️സൗദിയില്‍ വേതന സംരക്ഷണ നിയമത്തിന്‍റെ അവസാന ഘട്ടം ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
📰✈️ഇറാന്‍റെ പ്രധാന ആണവ ശില്‍പി കൂടിയായ മുഹ്സിന്‍ ഫക്രിസാദെയുടെ കൊലക്ക് പകരം ചോദിക്കണമെന്ന വികാരം ഇറാനില്‍ ശക്തമാണ്. പ്രത്യക്ഷമായും പരോക്ഷമായും കൊലയില്‍ പങ്കുവഹിച്ചവര്‍ക്കെതിരെ തക്ക സമയത്ത് തിരിച്ചടി ഉറപ്പാണെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി പറഞ്ഞു.
📰✈️കോവിഡ് മഹാമാരിയുടെ ഉത്തരവാദിത്വം ഇന്ത്യയുടെ മേല്‍ ആരോപിച്ച് ചൈന. കൊറോണ വൈറസ് ഉത്ഭവിച്ചത് ഇന്ത്യയില്‍ നിന്നാണെന്നാണ് ചൈനയുടെ വാദം.
📰✈️നാലു വര്‍ഷത്തിലൊരിക്കല്‍ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കുന്നതിന് സമ്മേളിക്കുന്ന ഇലക്‌ട്രറല്‍ കോളേജ് ഡിസംബര്‍ 14ന് ചേര്‍ന്ന് ബൈഡനേയും കമലാ ഹാരിസിനേയും തിരഞ്ഞെടുത്താല്‍ താന്‍ വൈറ്റ് ഹൗസ് വിടുമെന്ന് നിലവിലെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.
📰✈️രാജ്യം ഇന്ന് യുദ്ധം ചെയ്യുന്നതു കൊറോണ വൈറസിനോടാണെന്നും പരസ്പരമല്ലെന്നും നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്
📰✈️കോവിഡ് വാക്സിന്‍ വിതരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഗുജറാത്തില്‍ വാക്സിന്‍ ശീതീകരണ സംഭരണശാല സ്ഥാപിക്കാമെന്ന ലക്സംബര്‍ഗിന്റെ വാഗ്ദാനം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
📰✈️യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞും തങ്ങുന്നവരെയും അനധികൃതമായി രാജ്യത്തു തുടരുന്നവരെയും ജോലിക്ക് നിയമിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്
📰✈️സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിവാദത്തില്‍.
📰✈️അടുത്ത വര്‍ഷത്തോടെ 60 വയസ്സോ അതിലധികമോ പ്രായമുള്ള 70,000ലധികം പ്രവാസികള്‍ക്ക് കുവൈത്തില്‍ നിന്നും തിരിച്ച് പോവേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്.
🎖️🏸🏀🏏⚽🏑🥍🎖️
കായിക വാർത്തകൾ
📰⚽ ഐ എസ് എൽ ൽ ബാംഗ്ലൂർ – ഹൈദരാബാദ് മത്സരം ഗോൾ രഹിത സമനിലയിൽ
📰🏏 ഇന്ത്യ – ഓസീസ് രണ്ടാം ഏകദിനം സിഡ്നിയിൽ
📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം, ലിവർപൂളിന് സമനില, എവർട്ടണ് ലീഡ് സിനോട് തോൽവി
📰⚽ സീരി എ: ഇന്ററിന് ജയം, യുവന്റസിന് സമനില, അറ്റ്ലാന്റ ക്ക് തോൽവി
📰 ലാ ലിഗ: റയലിന് അലാവസിനോട് തോൽവി , അത്ലറ്റിക്കോ ക്ക് ജയം
📰⚽ഐഎസ്‌എല്ലില്‍ ഫുട്ബോള്‍ മത്സരത്തില്‍ ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. സീസണിലെ മൂന്നാം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിയാണ് എതിരാളി.