ഗയാനയില്‍ സ്‌കൂള്‍ ഡോര്‍മെട്ടറിക്ക് തീപിടിച്ച് 19 കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
81

ഗയാനയിലെ സെക്കന്‍ഡറി സ്‌കൂള്‍ ഡോര്‍മെട്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 19 കുട്ടികള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. അടിയന്തര സേവന വിഭാഗവും സര്‍ക്കാരുമാണ് ഇക്കാര്യം അറിയിച്ചത്. അര്‍ദ്ധരാത്രിയില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ എത്തുമ്പോഴേക്കും സെന്‍ട്രല്‍ നഗരമായ മഹ്ദിയയിലെ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചതായി ഗയാന ഫയര്‍ സര്‍വീസ് ഇന്നലെ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

14 കുട്ടികള്‍ സംഭവസ്ഥലത്തും അഞ്ച് കുട്ടികള്‍ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. ഗുരുതരാവസ്ഥയിലുള്ള രണ്ട് പേര്‍ ഉള്‍പ്പെടെ ആറ് പേരെ ഹെലികോപ്റ്ററില്‍ തലസ്ഥാനമായ ജോര്‍ജ്ടൗണിലേക്ക് എത്തിച്ചു. മറ്റുള്ളവര്‍ പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണ്. 20 ഓളം വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. മരണപ്പെട്ട 19 വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും തദ്ദേശീയരാണെന്ന് പോലീസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ മാര്‍ക്ക് റാമോട്ടര്‍ പറഞ്ഞു. തദ്ദേശീയരായ വിദ്യാര്‍ത്ഥികളാണ് സാധാരണയായി ഡോര്‍മെട്ടറിയില്‍ താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നതായി പോലീസും അഗ്‌നിശമനസേനയും അറിയിച്ചു.’തീപിടിത്തത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു വിദ്യാര്‍ത്ഥിനിയുടെ മൊഴിയനുസരിച്ച്, നിലവിളി കേട്ടാണ് കുട്ടി ഉണര്‍ന്നത്. അപ്പോള്‍ ബാത്ത്‌റൂമിന്റെ ഭാഗത്ത് തീ കണ്ടു. പിന്നാട് അത് കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പെട്ടെന്ന് പടരുകയായിരുന്നു’ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

പ്രധാനമന്ത്രി മാര്‍ക്ക് ഫിലിപ്പും വിദ്യാഭ്യാസ മന്ത്രി പ്രിയ മണിക്ചന്ദും തിങ്കളാഴ്ച പുലര്‍ച്ചെ സ്ഥലം സന്ദര്‍ശിച്ചു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒരു ചിത്രത്തില്‍ മണിക്ചന്ദ് ഒരു സ്ത്രീയെ ആശ്വസിപ്പിക്കുന്നതും തീപിടിത്തത്തില്‍ കത്തി നശിച്ച കെട്ടിടത്തിലേക്ക് നടക്കുന്നതും ഉള്‍പ്പെടുന്നുണ്ട്. ഭാരിച്ച ഹൃദയ വേദനയോടെയാണ് ഭയാനകമായ തീപിടുത്തത്തെക്കുറിച്ച് ക്യാബിനറ്റിനെ അറിയിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നതെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here