അയോധ്യയിലേക്ക് 8 പുതിയ സര്‍വീസ് പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്

0
83

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയ്ക്ക് പിന്നാലെ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെ‌ടുന്നത്. സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് 8 പുതിയ വിമാനങ്ങളാണ് അയോധ്യയിലേക്ക് സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ഫെബ്രുവരി 1 മുതൽ ഇവയുടെ സര്‍വീസ് ആരംഭിക്കും .

ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂർ, പട്ന, ദർബംഗ, മുംബൈ, ബെംഗളൂരു എന്നിവടങ്ങളില്‍ നിന്നാകും വിമാന സര്‍വീസ് ഉണ്ടാക്കുക. ട്രിപ് അഡ്വൈസർ അടക്കമുള്ള രാജ്യാന്തര സഞ്ചാര സേവന ദാതാക്കൾ അയോധ്യാ ദർശനത്തിന് വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇതിന് പിന്നാലെ ദർശനസമയം നീട്ടിയും ആരതി, ദർശന സമയക്രമീകരണം സംബന്ധിച്ച ഷെഡ്യൂൾ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടിരുന്നു. ആദ്യത്തെ ആഴ്ച തന്നെ 19 ലക്ഷം പേർ ദർശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ. പ്രാണ പ്രതിഷ്ഠാ ദിനത്തിൽ 5 ലക്ഷം പേർ ദർശനം നടത്തിയെങ്കിൽ തുടർദിവസങ്ങളിൽ ശരാശരി 2 ലക്ഷം തീർഥാടകർ ക്ഷേത്രത്തിൽ എത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here