കർഷക സമരത്തെ പിന്തുണയ്ക്കാൻ നാളെ “ഭാരത് ബന്ദ്”

0
73

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയേറുന്നു. രാഷ്ട്രീയ-സിനിമ-സാംസ്‌കാരിക രംഗത്ത് നിന്നുള്ളവർ കർഷകർക്ക് ഐക്യദാർഡ്ഡ്യം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തി.

കർഷകരുടെ സമരത്തെ പിന്തുണയ്ക്കാൻ സിനിമ മേഖലയിൽ നിന്നുള്ളവരും രംഗത്തെത്തി. കർഷക സമരത്തെ ശക്തമായി പിന്തുണച്ച ഗായകനും, നടനുമായ ദിൽജിത് ഡോസാഞ്ഞിന്റെ ട്വീറ്റ് റീട്വീറ്റ് ചയ്തു കൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. കർഷകർ നമ്മുടെ ഭക്ഷ്യ സൈന്യം ആണെന്നും, അവരുടെ ഭയത്തെ ലഘൂകരിച്ചേ മതിയാകൂ എന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രിയും, ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ സമരവേദിയായ സിംഗുവിൽ എത്തി. കർഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിക്കണം എന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. ഒരുക്കങ്ങൾ വിലയിരുത്താനുള്ള ഔദ്യോഗിക സന്ദര്ശനമെന്ന പേരിലാണ് സിംഗുവിലെത്തിയതെങ്കിലും, സമരത്തിനുള്ള ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ പിന്തുണ നേരിട്ടറിയിക്കുകയായിരുന്നു കെജ്‌രിവാൾ.

കെജ്‌രിവാൾ നാളത്തെ ഭാരത് ബന്ദിന് ഐഖ്യദാർഢ്യവും അറിയിച്ചിട്ടുണ്ട് . ഡൽഹിയിലെ സ്റ്റേഡിയങ്ങൾ തുറന്ന ജയിലുകളാക്കാനുള്ള കേന്ദ്ര സമ്മർദ്ദം ശക്തമായിരുന്നുവെന്ന് കെജ്‌രിവാൾ സമരനേതാക്കളോട് പറഞ്ഞു. ആ സമ്മർദ്ദത്തിന് വഴങ്ങാതിരുന്നതിനാലാണ് സമരം ഇത്രത്തോളം വളർന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here