എൻസിപി പിള‌ർപ്പിലേക്ക്? ബിജെപിയിലേക്കെന്ന അഭ്യൂഹം തളളി അജിത് പവാർ.

0
78

മുംബൈ : എൻസിപിയിൽ പിളർപ്പുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമെന്ന് അജിത് പവാർ. ഇന്ന് തന്നോടൊപ്പം നിൽക്കുന്ന എംഎൽഎമാരുടെ യോഗം ചേ‍ർന്നേക്കുമെന്ന റിപ്പോർട്ടുകൾ അജിത് പവാർ തള്ളി. തിങ്കളാഴ്ച പൊതുപരിപാടികൾ പൊടുന്നനെ റദ്ദാക്കിയത് നവിമുംബൈയിലുണ്ടായ സൂര്യാഘാത ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണെന്നും അജിത് വിശദീകരിക്കുന്നു.

പ്രതിപക്ഷ സഖ്യത്തിൽ വിള്ളൽ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ സഖ്യകക്ഷി നേതാവായ ഉദ്ധവ് താക്കറെയുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്നലെ രാത്രി ചർച്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷസഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നതെന്ന് കെസി വേണുഗോപാൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here