സ്വന്തം രാജ്യത്ത് ഓരോ നിമിഷവും ഉത്കണ്ഠയോടെയാണ് ജീവിക്കുന്നതെന്ന് പാകിസ്ഥാനി നടി ആയിഷ ഒമർ. തനിക്ക് ഇവിടെ സുരക്ഷിതമാണെന്ന് തോന്നുന്നിലെന്ന് നടി വ്യക്തമാക്കുന്നു.
റോഡുകളിലിറങ്ങി ശുദ്ധവായു ശ്വസിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ട്, എന്നാൽ ഇവിടെ അത് നടക്കില്ല. തെരുവിൽ ഒരു സൈക്കിൾ ഓടിക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളതെന്ന് താരം തുറന്ന് പറയുന്നു.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ പോഡ്കാസ്റ്റിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.രാജ്യത്ത് കൊവിഡ് മഹാമാരി കാലത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് സ്ത്രീകൾക്ക് പുറത്ത് പോകാൻ കഴിഞ്ഞതെന്നാണ് ഒമർ പറയുന്നത്.
രാജ്യത്തിനകത്ത് വളരുന്ന പെണ്‍സമൂഹത്തെ ഇവിടുത്തെ പുരുഷൻമാർ ഒരിക്കലും മനസ്സിലാക്കുന്നില്ലെന്നും ഈ രാജ്യത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന ഭയം മനസ്സിലാകില്ലെന്നും നടി കുറ്റപ്പെടുത്തി.
എന്നാൽ രാജ്യത്തെ താൻ സ്നേഹിക്കുന്നെന്നും ലോകത്ത് താൻ ജീവിക്കാൻ ഇഷ്ടപ്പെടുന്ന നാടാണിതെന്നും നടി വ്യക്തമാക്കി.