കെ വിദ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

0
66

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതി കെ വിദ്യയുടെ ജാമ്യാപേക്ഷ ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി  ഇന്ന് പരിഗണിക്കും. നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്ത കേസിലാണിത്. വിദ്യ നിലവിൽ ഇടക്കാല ജാമ്യത്തിലാണ്. ഇന്നലെ ഹോസ്ദുർഗ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും പോലീസ് ഹാജരാക്കിയ രേഖകളും റിപ്പോർട്ടും വിശദമായി പരിശോധിക്കേണ്ടതിനാൽ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

മഹാരാജാസ് കേളജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ചാണ് കരിന്തളം സര്‍ക്കാര്‍ കോളജില്‍ വിദ്യ ഗസ്റ്റ് ലക്ചറര്‍ ജോലി നേടിയത്. പിന്നാലെ ഇതേ സര്‍ട്ടിഫിക്കറ്റുമായി അട്ടപ്പാടി കോളജിലും ഇന്റര്‍വ്യുവിന് എത്തുകയായിരുന്നു. കേസിൽ വിദ്യക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 201ാം വകുപ്പ് (തെളിവ് നശിപ്പിക്കൽ) കൂടി നീലേശ്വരം പോലീസ് ചുമത്തിയിരുന്നു. വ്യാജരേഖാ കേസിൽ വിദ്യ തെളിവ് നശിപ്പിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here