വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം ടികെ ഹംസ രാജി വെക്കുന്നു. സിപിഐഎം നിശ്ചയിച്ച പ്രായപരിധി ചൂണ്ടികാണിച്ചാണ് രാജി.ഒന്നര വർഷ കാലാവധി ബാക്കി നിലനിൽക്കെയാണ് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായിരുന്ന ടികെ ഹംസ രാജി വെക്കുന്നത്.
പാർട്ടിയുമായി കൂടിയാലോചിച്ചിട്ടുണ്ടെന്നും ,80 വയസ്സ് കഴിഞ്ഞവർ സ്ഥാനങ്ങൾ വഹിക്കരുതെന്നുമുള്ള പാർട്ടി നിബന്ധനയാണ് രാജിയ്ക്ക് കരണമെന്നുമാണ് ടികെ ഹംസയുടെ വിശതീകരണം.
വകുപ്പ് മന്ത്രിയുമായി യാതൊരുവിധ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം ചൂണ്ടി കാണിക്കുന്നു.കഴിഞ്ഞ ഏതാനും മാസങ്ങളായി മന്ത്രി വിളിച്ചു ചേർക്കുന്ന വഖഫ് ബോർഡിന്റെ യോഗങ്ങളിൽ ടി.കെ ഹംസ പങ്കെടുക്കുന്നില്ല.
ബോർഡിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ടികെ ഹംസയും വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനും തമ്മിൽ അഭിപ്രായ വ്യത്യാസം നില നിൽക്കുന്നുണ്ട്.
വിഷയത്തിൽ പാർട്ടി ഇടപെടൽ തേടിയിരുന്നെങ്കിലും ടികെ ഹംസയെ പാർട്ടി കൈ ഒഴിഞ്ഞു എന്നാണ് വിവരം.ഇതാണ് പെട്ടെന്ന് ഉള്ള രാജിയിലേക്ക് നയിച്ചത്.നാളെ രാജി സമർപ്പിക്കുമെന്നാണ് വിവരം.