മോദിക്കെതിരായ പ്രിയങ്ക് ഖാർഗെയുടെ പരാമർശത്തിനെതിരെ BJP പരാതി

0
79

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ കോൺഗ്രസ് എംഎൽഎ പ്രിയങ്ക് ഖാർഗെക്കെതിരെ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) കർണാടക ഘടകം തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. പ്രധാനമന്ത്രിയെ വിഷപ്പാമ്പിനോട് ഉപമിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിവാദം സൃഷ്ടിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് മകൻ പ്രിയങ്ക് ഖാർഗെയുടെ പരാമർശം. എന്നാൽ പ്രിയങ്ക് ഒരിക്കലും ഇത്തരം പരാമർശം നടത്തില്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

“പ്രിയങ്ക്‌ ഒരിക്കലും ഇത്തരം പരാമർശം നടത്തില്ല. എന്നെ ആക്രമിച്ച പാര്ലമെന്റ് അംഗത്തിനെതിരെ അദ്ദേഹം വിമർശിച്ചിരുന്നു. എന്നാൽ ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ല. അതിനാൽ ഈ ആരോപണം അദ്ദേഹത്തിന്റെ തലയിൽ വെക്കരുത്”- മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള പരാമർശത്തിൽ കോൺഗ്രസ് നേതാവിനെ രൂക്ഷമായി വിമർശിച്ച ബിജെപി നേതാവ് ശോഭ കരന്ദ്‌ലാജെ, നരേന്ദ്ര മോദി ബിജെപിയുടെ പ്രധാനമന്ത്രിയല്ലെന്നും രാജ്യത്തിന്റെ മുഴുവൻ പ്രധാനമന്ത്രിയാണെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here