തിരുവനന്തപുരം: എൻഐഎയുടെ അന്വേഷണത്തിലും കോടതിയിലും വിശ്വാസമുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ. തെളിവെടുപ്പിനായി എൻഐഎ ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തിച്ചപ്പോൾ ആണ് സന്ദീപ് നായർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എൻഐഎ തെളിവെടുപ്പിനിടെയാണ് മാധ്യമങ്ങളോട് സന്ദീപ് സംസാരിച്ചത്. സ്വർണക്കടത്ത് കേസിൽ ആരെങ്കിലും കുടുക്കിയതാണോ എന്ന ചോദ്യത്തിന് സന്ദീപ് പക്ഷേ മറുപടി പറഞ്ഞില്ല. കഴിഞ്ഞ ആഴ്ചയാണ് ബെംഗളൂരുവിൽ വച്ച് സ്വപ്ന സുരേഷിനൊപ്പം സന്ദീപ് നായരെ എൻഐഎ സംഘം പിടികൂടുന്നത്.