പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) അടുത്ത യോഗം മുംബൈയില്‍ നടക്കും. ഇതിന് മുന്നോടിയായി നിതീഷ് കുമാറിന്റെ സര്‍ക്കാരിലെ മന്ത്രി ജമാ ഖാന്‍ പ്രധാനമന്ത്രി പദം സംബന്ധിച്ച് അവകാശവാദമുന്നയിച്ചത് ചര്‍ച്ചയാവുകയാണ്. നിതീഷ് കുമാറിനെ പ്രധാനമന്ത്രിയായി കാണാനാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു പ്രസ്താവന.
ജമാ ഖാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പിന്നാലെ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് പ്രധാനമന്ത്രി ആരാകും എന്ന ചര്‍ച്ച വീണ്ടും തുടങ്ങിയിട്ടുണ്ട്. നിതീഷ് കുമാറാണോ രാഹുല്‍ ഗാന്ധിയാണോ പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിടുക? പ്രധാനമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ച തിരഞ്ഞെടുപ്പിന് ശേഷം നടക്കുമെന്ന് ജെഡിയു നേതാവിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസ് നേതാവ് പിഎല്‍ പുനിയ പ്രതികരിച്ചു.