എ.ആര്‍. റഹ്‌മാന്റെ സംഗീതനിശ നിര്‍ത്തിവെപ്പിച്ച് പോലീസ്

0
80

പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്റെ പൂനെയിൽ വെച്ച് നടന്ന സംഗീതനിശ നിര്‍ത്തിവപ്പിച്ച് പോലീസ്. പരിപാടി അനുവദിച്ച സമയത്തിനപ്പുറം നീണ്ടു പോയതിലാണ് പോലീസ് ഇടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സംഗംവാടിയിലെ രാജാ ബഹദൂര്‍ മില്ലന് സമീപമുള്ള പ്രദേശത്തായിരുന്നു വേദിയൊരുക്കിയിരുന്നത്.

രാത്രി എട്ട് മുതല്‍ 10 വരെ ആയിരുന്നു പരിപാടിക്കായുള്ള സമയം അനുവദിച്ചിരുന്നത്. എന്നാല്‍ പത്ത് മണിയ്ക്ക് ശേഷവും പരിപാടി തുടർന്നു. ഇതോടെ പോലീസ് വേദിയിലെത്തുകയും പരിപാടി നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. എ.ആര്‍. റഹ്‌മാന്റെ എക്കാലത്തെയും ഹിറ്റായ ഛയ്യാ ഛയ്യ എന്ന ഗാനം ആലപിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here