ഇന്ത്യയും ചൈനയും കൈകോര്‍ത്തു പോയില്ലെങ്കില്‍ എഷ്യന്‍ സെഞ്ച്വറി ഉണ്ടാകില്ലെന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ നിരീക്ഷണത്തോട് യോജിച്ച് ബെയ്ജിംഗ്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ച ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വളരെ ബുദ്ധിമുട്ടുള്ള ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു. വ്യാഴാഴ്ച ബാങ്കോക്കിലെ പ്രശസ്തമായ ചുലലോങ്‌കോണ്‍ സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തിയ ശേഷം ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയശങ്കര്‍.