ന്യൂഡൽഹി: ഡൽഹിയിൽ സിആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ മേലുദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയതിനു ശേഷം സ്വയം ജീവനൊടുക്കി.എസ്ഐ കർണെയില്‍ സിംഗാണ് സീനിയര്‍ ഇന്‍സ്പെക്ടര്‍ ദശരഥ് സിംഗിനെ വെടിവച്ചത്. ഡല്‍ഹിയിലെ ലോധി എസ്റ്റേറ്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അനുവദിച്ച ബംഗ്ലാവിന് പരിസരത്താണ് വെള്ളിയാഴ്ച രാത്രിയോടെ സംഭവം നടന്നത്.
ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് കൊലപാതകത്തിലേക്ക് വഴിതെളിക്കുകയായിരുന്നു.ജമ്മുകാഷ്മീരിലെ ഉധംപുര്‍ സ്വദേശിയാണ് കര്‍ണെയില്‍ സിംഗ്. ഹരിയാനയിലെ റോത്തക് സ്വദേശിയാണ് ദശരഥ് സിംഗ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.