ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാന്‍ പോലീസിന് നിര്‍ദേശം.

0
74

സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാന്‍ പോലീസിന് നിര്‍ദേശം. ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഓരോ സ്റ്റേഷന്‍ പരിധിയിലുമുള്ള അതിഥി തൊഴിലാളികളുടെ കണക്ക് എടുക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറാണ് നിര്‍ദേശം നല്‍കിയത്.

കേരളത്തിൽ എത്ര അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്നു എന്നത് സംബന്ധിച്ചുള്ള കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശം ഇല്ല. ഇതിനായി പോലീസ് ഒരു ആപ്പ് തയ്യാറാക്കിയിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അതിന്റെ പ്രവര്‍ത്തനവും നിലച്ചിരുന്നു.

നിലവിൽ എല്ലാ സ്റ്റേഷന്‍ പരിധിയിൽ നിന്നും പരമാവധി വിവരം ശേഖരിക്കാനാണ് എസ്പിമാര്‍ക്ക് എഡിജിപി നിര്‍ദേശം നല്‍കിയത്. അടുത്തയാഴ്ച മുതല്‍ ഓരോ സ്‌റ്റേഷന്‍ പരിധിയിലുമുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here