നക്ഷത്രഫലം 26 നവംബർ 2024

0
37

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സാമൂഹിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച വിജയം ഉണ്ടാകും. നിങ്ങളുടെ പ്രവർത്തനങ്ങൾ മൂലം സമൂഹത്തിൽ ബഹുമാനം വർധിക്കുകയും ചെയ്യും. വിദേശത്ത് തമാനസമാക്കിയ ബന്ധുക്കളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. എന്നാൽ പ്രണയ ജീവിതം നയിക്കുന്നവർക്ക് അത്ര ഗുണകരമായ ദിവസമായിരിക്കില്ല. ഇണയിൽ നിന്ന് സമ്മർദകരമായ കാര്യങ്ങൾ നേരിട്ടേക്കാം. ജോലിയിൽ നിന്ന് നേട്ടമുണ്ടാകും. ഇത് ആത്മവിശ്വാസം വർധിപ്പിക്കും. പങ്കാളിത്ത ബിസിനസിൽ വിജയമുണ്ടാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ബിസിനസ് രംഗത്ത് എടുക്കുന്ന ചില തീരുമാനങ്ങൾ നിങ്ങൾക്ക് ലാഭം കൊണ്ടുവരും. രാഷ്ട്രീയ രംഗത്തെ ശ്രമങ്ങളിൽ വിജയമുണ്ടാകും. തിരക്ക് മൂലം പ്രണയ പങ്കാളിക്കായി സമയം ചെലവിടാൻ സാധിച്ചെന്ന് വരില്ല. നിങ്ങൾക്ക് താല്പര്യമില്ലാത്ത ചില ആളുകളെ കണ്ടുമുട്ടാനിടയാകും. കുട്ടികളുടെ ഭാഗത്ത് നിന്ന് സന്തോഷകരമായ വാർത്തകൾ കേൾക്കാനിടയാകും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല, നേരെമറിച്ച് പങ്കാളിക്കൊപ്പം സന്തോഷത്തോടെ സമയം ചെലവിടും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരമുണ്ടാകും. വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട മേഖലയിൽ തന്നെ ഉപരിപഠനത്തിന് വിഷയങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ ഉറപ്പാക്കുന്നതിന് മുമ്പ് അതിന്റെ വിശദ വിവരങ്ങൾ അന്വേഷിച്ച് മനസിലാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഭാവിയിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടും. ഇന്ന് യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണം. കാരണം ചില വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമാകാനിടയുണ്ട്. വളരെക്കാലമായി ഏതെങ്കിലും പദ്ധതിയിൽ കുടുങ്ങി കിടന്ന പണം ഇന്ന് തിരികെ ലഭിച്ചേക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വീട്, വാഹനം എന്നിവ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ പരിശ്രമത്തിന് അനുകൂല ഫലങ്ങൾ ഉണ്ടാകും. സന്താനങ്ങളോടുള്ള ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ സാധിക്കും. ജോലി തേടുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കാനിടയുണ്ട്. വൈകുന്നേരം നിങ്ങളെ തേടി ഒരു നല്ല വാർത്ത ലഭിച്ചേക്കാം. സുഹൃത്തിനൊപ്പം ഒരു യാത്ര പോകാനിടയുണ്ട്. ഇത് നിങ്ങൾക്ക് നല്ല ഫലം നൽകും. വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ബിസിനസിൽ തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കേണ്ടി വരും. കാരണം ഇത് നിങ്ങൾക്ക് ദോഷകരമാകും. തൊഴിൽ രംഗത്ത് നിങ്ങളുടെ സംസാരത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക. സമൂഹത്തിൽ ബഹുമാനം വർധിക്കും. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ വിജയമുണ്ടാകും. കുടുംബ പ്രശ്നങ്ങൾക്ക് ക്ഷമയോടെ പരിഹാരം കണ്ടെത്തുക. വർധിച്ചുവരുന്ന കുടുംബ ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കാം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

സന്താനങ്ങളുടെ ഭാഗത്ത് നിന്ന് തൃപ്തികരമായ വാർത്തകൾ ലഭിക്കും, ഇത് നിങ്ങളുടെ മനസിന്റെ ഭാരം വലിയ രീതിയിൽ ലഘൂകരിക്കാൻ സാഹായിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കുമെങ്കിലും ഇത്തരം കാര്യങ്ങൾക്കായി സാമ്പത്തിക ചെലവുകളും വർധിക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ പല പ്രധാന ജോലികളും വളരെ വേഗം പൂർത്തിയാക്കാൻ സാധിക്കും. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. വൈകുന്നേരം മാതാപിതാക്കൾക്കൊപ്പം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാം.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

നിങ്ങൾക്ക് ബിസിനസിൽ നിന്ന് ആഗ്രഹിച്ച പോലെ ഫലങ്ങൾ നേടാനാകും. ഇതുമൂലം സംതൃപ്തരായി കാണപ്പെടുകയും ചെയ്യും. ജോലികളിൽ പുരോഗതി ഉണ്ടാകും. വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം യാത്ര ഉണ്ടായേക്കും. സർക്കാർ സംബന്ധമായി നേരിട്ടിരുന്ന ചില ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ആരോഗ്യ പ്രശ്നങ്ങളിൽ അവഗണന കാണിച്ചാൽ പിന്നീട് ഗുരുതര പ്രശ്നങ്ങൾ ഉണ്ടായേക്കാം.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

സമ്പത്തിൽ വർധനയുണ്ടാകും. മാതാപിതാക്കളുടെ അനുഗ്രഹം നിങ്ങൾക്കൊപ്പം ഉണ്ടാകും. ചില ജോലികളിൽ നിന്ന് മികച്ച നേട്ടമുണ്ടാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധാലുവായിരിക്കണം. ആവശ്യമുള്ള സന്ദർഭങ്ങളിൽ ഡോക്ടറെ സമീപിക്കാനും മടിക്കരുത്. വിദ്യാർത്ഥികൾക്ക് ചില നല്ല വാർത്തകൾ ലഭിക്കും. വൈകുന്നേരത്തോടെ ഒരു സുഹൃത്തിന് നിങ്ങളുടെ സഹായം ആവശ്യമായി വരും. ഒരു ബന്ധുവിന് കുറച്ച് പണം ക്രമീകരിക്കേണ്ടി വന്നേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

സഹോരദങ്ങളുടെ സഹായത്തോടെ ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ഇതിൽ നിന്ന് സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ബന്ധുക്കൾക്കിടയിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. ഇന്ന് എല്ലാ കാര്യങ്ങളിലും പങ്കാളിയിൽ നിന്ന് പിന്തുണ ഉണ്ടാകും. വൈകുന്നേരം ചില സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും. തൊഴിൽ രംഗത്തെ നിങ്ങളുടെ പുരോഗതിയിൽ എതിരാളികൾ പോലും അത്ഭുതപ്പെട്ടേക്കാം. എന്നിരുന്നാലും ജാഗ്രത കൈവിടരുത്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. ഇത് വലിയ രീതിയിൽ നിങ്ങൾക്ക് മനസമാധാനം നൽകും. തൊഴിൽ തേടുന്നവർക്ക് ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കാനിടയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേകം ശ്രദ്ധിക്കണം. വൈകുന്നേരം വീട്ടിൽ അതിഥി സന്ദർശനത്തിന് സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുറച്ച് പണം ചെലവഴിക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും പൊതുവെ ചില സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത കാണുന്നു.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അതിന് നല്ല സമയമാണ്. ഒരു വ്യക്തിയിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാനിടയുണ്ട്. ഇന്ന് ഒരു യാത്ര വേണ്ടി വന്നേക്കാം. ബിസിനസ് ചെയ്യുന്നവർക്ക് അലച്ചിൽ കൂടുതലുള്ള ദിവസമായിരിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. കുടുംബാംഗങ്ങൾക്കൊപ്പം വൈകുന്നേരം ശുഭകരമായ ചടങ്ങിൽ പങ്കെടുത്തേക്കാം. ഇന്ന് സമൂഹത്തിൽ സ്വാധീനമുള്ള ചില വ്യക്തികളെ പരിചയപ്പെടാനിടയുണ്ട്.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയേക്കാം. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. ഇതിനായി കുറച്ചധികം പണം ചെലവഴിക്കാനും സാധ്യതയുണ്ട്. പഠന കാര്യത്തിൽ വിദ്യാർഥികൾ ഏകാഗ്രത നിലനിർത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ വിജയം നേടാനാകൂ. പ്രണയ ജീവിതത്തിൽ പുതിയ ഊർജ്ജം അനുഭവപ്പെടും. ചില ജോലികളിൽ പിതാവിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ നിങ്ങൾക്ക് പ്രയോജനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here