ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ചു; തെയ്യം കണ്ട് മടങ്ങിയ യുവാവിന് ദാരുണാന്ത്യം.

0
61

കണ്ണൂര്‍: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ ചാലിലെ എബിൻ കെ ജോണാണ് മരിച്ചത്. 23 വയസായിരുന്നു പ്രായം. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ പുതിയങ്ങാടിയിലെ വീട്ടുമതിലിലാണ് എബിൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചത്. ശബ്ദം കേട്ട് ഉണര്‍ന്ന നാട്ടുകാര്‍ അപകട സ്ഥലത്ത് എത്തിയെങ്കിലും എബിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

കൂടെ ബൈക്കില്‍ സഞ്ചരിച്ച സുഹൃത്ത് ആകാശ് (21) നെ നാട്ടുകാര്‍ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആകാശ് ഇപ്പോൾ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടമുണ്ടായത്. ചൂട്ടാട് ഭാഗത്തുനിന്ന് മാട്ടൂല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു എബിനും ആകാശും. ബസ് സ്റ്റാന്റിന് സമീപത്തെ വളവിനോട് ചേര്‍ന്ന വീടിന്റെ ഗേറ്റിനോട് ചേര്‍ന്ന മതിലിന്റെ ഭാഗത്താണ് ബൈക്ക് ഇടിച്ചത്. ചൂട്ടാട് ഏരിപ്രത്തെ ക്ഷേത്രത്തില്‍ തെയ്യം കണ്ട് മടങ്ങുകയായിരുന്നു യുവാക്കൾ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here