ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ദന്തല്‍ സര്‍ജന്‍, ലാബ് ടെക്നീഷ്യന്‍, ഇ.സി.ജി ടെക്നിഷ്യന്‍, എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
നവംബര്‍ 1 രാവിലെ 10.30 ന് താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടക്കും. രാത്രി ജോലി ചെയ്യാന്‍ സന്നദ്ധതയുളളവരായിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഉദ്യോഗാര്‍ഥികള്‍ നേരിട്ട് എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 232650.