കൊല്ലം: അഞ്ചലിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന സംഭവത്തിൽ രാസപരിശോധന ഫലം പുറത്തു വന്നു. ഉത്രയെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയെന്നാണ് രാസപരിശോധന ഫലം വന്നിരിക്കുന്നത്. ഉത്രയുടെ ആന്തരികാവയവങ്ങളിൽ സിട്രസിന്റെ അംശം കണ്ടെത്തി.