ഗായിക രാധികാ തിലകിന് ആദരമര്‍പ്പിച്ച് മകളുടെ സംഗീത വീഡിയോ സോഷ്യൽ മീഡിയയിൽ ഇടം നേടി. രാധികാ തിലക് ആലപിച്ച മായാമഞ്ചലില്‍, കാനനക്കുയിലേ, ദേവസംഗീതം നീയല്ലേ എന്നീ ഗാനങ്ങളാണ് രാധികയുടെ മകള്‍ ദേവിക സുരേഷും ഗായിക ശ്വേത മോഹനും ചേര്‍ന്ന് അവതരിപ്പിച്ചത്.
ശ്വേത മോഹന്‍റെ നിര്‍മ്മാണത്തില്‍ ദേവിക സുരേഷാണ് വീഡിയോയില്‍ രാധികയുടെ പാട്ടുകള്‍ പാടിയിരിക്കുന്നത്. കൊവിഡ് വ്യാപനം മൂലമുള്ള ലോക്ക്ഡൌണില്‍ വീട്ടിലിരുന്നാണ് ദേവിക വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. അഞ്ച് മിനിറ്റും 24 സെക്കന്‍റും ദൈര്‍ഘ്യമുള്ള സംഗീത വീഡിയോയ്ക്ക് ഇതിനോടകം മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.