കിണറില്‍ വീണ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ കയറില്‍ തൂങ്ങി യുവാവ്

0
53

കിണറില്‍ വീണ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാനുള്ള യുവാവിന്‍റെ സാഹസ ശ്രമം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. അരയില് കെട്ടിയ വയറില്‍ തൂങ്ങി നിന്ന് ആഞ്ഞ് കൊത്താന്‍ ശ്രമിക്കുന്ന പാമ്പിനെ അതി സാഹസികമായാണ് യുവാവ് ചാക്കിലാക്കുന്നത്. പാമ്പ് പിടുത്തത്തില്‍ പരിശീലനം ലഭിച്ച ആളെന്ന് തോന്നിപ്പിക്കുന്നതാണ് വീഡിയോയിലെ യുവാവിനൊപ്പമുള്ള ഉപകരണങ്ങള്‍.

ചെറിയ ഹുക്കുള്ള കമ്പിയില്‍ വെള്ളത്തില്‍ കിടന്ന പാമ്പിനെ യുവാവ് ഉയര്‍ത്തുന്നു. പിന്നാലെ മൂര്‍ഖന്‍റെ വാലില്‍ പിടിച്ച് സമീപത്തെ കയറിലുള്ള ബാഗില്‍ കയറ്റാനായി ശ്രമിക്കുന്നു. എന്നാല്‍ പാമ്പ് ശര വേഗത്തില്‍ യുവാവിനെ കൊത്താനായി ആയുന്നു. നിരവധി തവണയാണ് ബാഗിനും വാലില്‍ പിടിച്ചിരിക്കുന്ന യുവാവിന്‍റെ കയ്യിലേക്കും ആഞ്ഞ് കൊത്താനായി മൂര്‍ഖന്‍ ആയുന്നത്. ഒരു ഘട്ടത്തില്‍ മൂര്‍ഖന്‍ ബാഗിന്‍റെ പുറത്ത് കടിച്ച് പിടിച്ച് കിടക്കുന്നുമുണ്ട്. ആദ്യ ശ്രമങ്ങള്‍ പാളിയെങ്കിലും കുറച്ച് നേരത്തെ ശ്രമത്തിന് ശേഷം മൂര്‍ഖനെ സഞ്ചിയിലാക്കാന്‍ യുവാവിന് സാധിക്കുന്നു.

ഈ നേരമത്രയും പാമ്പിന കിണറില്‍ നിന്ന് ഉയര്‍ത്താനായി ഉപയോഗിച്ച ഉപകരണം യുവാവ് കടിച്ച് പിടിച്ചാണ് ഇരിക്കുന്നത്. കിണറിന്‍റെ പടിയില്‍ ചവിട്ടിയാണ് അരയില്‍ ഒരു കയറ്‍ കൊണ്ട് മാത്രം കെട്ടിയ നിലയിലുള്ള യുവാവ് ബാലന്‍സ് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ വൈറലായിരിക്കുന്നത്. യുവാവിന്‍റെ സാഹസിക മനസിനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here