കൊച്ചി
വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാൻ സംവിധാനമൊരുക്കാൻ ഉടമകളുടെ കൂട്ടായ്മ രംഗത്ത്. ഇലക്‌ട്രിക്കല്‍ വെഹിക്കിള്‍ ഓണേഴ്സ് അസോസിയേഷൻ- -കേരള (ഇവോക്) സംസ്ഥാനത്ത് 30 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.
സംസ്ഥാനത്തെ 1500 വൈദ്യുത കാര്‍ ഉടമകള്‍ അംഗങ്ങളായ ഇവോക് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഒരുമാസത്തിനകം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചാര്‍ജ് മോഡ് എന്ന രാജ്യാന്തര സ്റ്റാര്‍ട്ടപ്പുമായി സഹകരിച്ചാണ് ചാര്‍ജിങ് സ്റ്റേഷനുകളും അത് ബന്ധിപ്പിക്കുന്ന ആപ്പും നിലവില്‍വരുന്നത്. 28ന് കളമശേരി ആഷിക് കണ്‍വൻഷൻ സെന്ററില്‍ ചേരുന്ന ഒന്നാംവാര്‍ഷികത്തില്‍ പദ്ധതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. വാര്‍ഷികസമ്മേളനവും സെമിനാറും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
ഇവോക് സെക്രട്ടറി ഡോ. വി രാജസേനൻനായര്‍, ട്രഷറര്‍ എം ഐ വിശ്വനാഥൻ, റെജിമോൻ അഞ്ചല്‍, ചാര്‍ജ് മോഡ് സിഇഒ രാമനുണ്ണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.