കോവിഡ്; ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി

0
90

കോവിഡ് ബാധിച്ച ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി. മുംബൈ നാനാവതി ആശുപത്രിയിലേക്കാണ് മാറ്റിയത്. രോഗം സ്ഥിരീകരിച്ച ശേഷം വീട്ടില്‍ ഐസലേഷനിലായിരുന്നു ഇരുവരും. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഇതേ ആശുപത്രിയില്‍ ചികില്‍സയിലാണ്.

അതേസമയം, കോവിഡ് ബാധിച്ച അമിതാഭ് ബച്ചന്റെയും മകൻ അഭിഷേകിന്റെയും നില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരും ഒരാഴ്ചയോളം ആശുപത്രിയിൽ തുടരേണ്ടിവരും. ബച്ചനും മകനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഐശ്വര്യയ്ക്കും മകൾക്കും രോഗം കണ്ടെത്തിയത്. വീട്ടുജോലിക്കാർ, ഡ്രൈവർമാർ ഉൾപ്പെടെ ബച്ചൻ കുടുംബത്തിലെ 30 ജോലിക്കാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here