ഡൽഹി സാകേത് കോടതിയിൽ വെടിവെപ്പ്. ഒരു സ്ത്രീയ്ക്ക് വെടിയേറ്റു. അഭിഭാഷക വേഷത്തിലെത്തിയ ഒരാളാണ് വെടിവെച്ചത്. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അക്രമി നാല് റൗണ്ട് വെടിയുതിർത്തു. ഗുരുതരാവസ്ഥയിലായ യുവതിയെ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോടതി വളപ്പിനുള്ളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയും മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിക്കുകയും ചെയ്യുന്നു, ഇത്തരമൊരു സാഹചര്യത്തിൽ ഒരാൾ തോക്കുമായി എങ്ങനെ പ്രവേശിച്ചുവെന്ന ചോദ്യവും ഉയരുന്നുണ്ട്.
യുവതിയുടെ വയറിലും മറ്റ് ഭാഗങ്ങളിലും നാല് ബുള്ളറ്റുകളാണ് പ്രതി ഉതിർത്തതെന്നാണ് വിവരം. സംഭവസ്ഥലത്തുണ്ടായിരുന്ന ഡൽഹി പോലീസ് എസ്എച്ച്ഒ യുവതിയെ ജീപ്പിൽ കയറ്റി എയിംസിലേക്ക് കൊണ്ടുപോയി. സ്ത്രീയുടെ നില ഗുരുതരമാണ്. യുവതിയും പ്രതിയും തമ്മിൽ പണത്തെ ചൊല്ലി തർക്കം നിലനിന്നിരുവെന്നാണ് വിവരം.