ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്നതിനായി എംപവർ എന്ന മാനസികാരോഗ്യ സംഘടനയുമായി വെസ്റ്റേൺ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ധാരണാപത്രം ഒപ്പുവച്ചു. ‘എംപവർ സുരക്ഷാ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയ്ക്ക് കീഴിൽ, ആദ്യ ഘട്ടത്തിൽ 1,500 ആർപിഎഫ് ജീവനക്കാർ മാനസികാരോഗ്യ പരിശോധനയ്ക്കും കൗൺസിലിങ്ങിനും വിധേയരാകും.
“റെയിൽവേ പോലീസ് സേനാംഗങ്ങൾക്കായി ഹെൽപ്പ് ലൈൻ സേവനങ്ങൾ, ബോധവൽക്കരണ സെഷനുകൾ, പരിശീലനം, സ്ക്രീനിംഗ്, കൗൺസിലിംഗ് എന്നിവയ്ക്ക് എംപവർ സുരക്ഷ മാനസികാരോഗ്യ പദ്ധതി മുൻഗണന നൽകും.”- വെസ്റ്റേൺ റെയിൽവേയിലെ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷണർ ആർപിഎഫ് പറഞ്ഞു.
ബോധവൽക്കരണം, സ്‌ക്രീനിംഗ്, കൗൺസിലിംഗ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് എംപവറിലെ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് പറഞ്ഞു. ഘട്ടങ്ങളിലുടനീളം ആർപിഎഫ് ഉദ്യോഗസ്ഥർക്ക് ഹെൽപ്പ് ലൈൻ സേവനങ്ങൾ നൽകും.
“മുമ്പ് മുംബൈ പോലീസുമായി സഹകരിച്ച് നടപ്പിലാക്കിയ ശില്പശാലകൾ നടത്തിയിട്ടുണ്ട്, അത് വിജയകരമായിരുന്നു. അവർക്കിപ്പോൾ മാനസികാരോഗ്യത്തെക്കുറിച്ച് നല്ല അവബോധം ഉണ്ട്.”
ഈ പദ്ധതി ആർപിഎഫ് ജവാൻമാർക്ക് വളരെ നിർണായകമാണ്, ജവാന്മാർ പലരും കുടുംബമില്ലാതെ മുംബൈയിൽ താമസിക്കുന്നവരാണ്. ഒരു ആർപിഎഫ് കോൺസ്റ്റബിൾ ട്രെയിനിൽ മൂന്ന് യാത്രക്കാരെയും ഒരു മേലുദ്യോഗസ്ഥനെയും ദാരുണമായി വെടിവെച്ച് കൊന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം.