ജവാൻ റം ഇനി അര ലിറ്ററും കിട്ടും

0
78

തിരുവനന്തപുരം: ജവാൻ മദ്യത്തിന്‍റെ ഉല്പാദനം ഇരട്ടിയാക്കി. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആന്ഡ് കെമിക്കൽ ഫാക്ടറിയിൽ ഉല്പാദനം കൂട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. നിലവിലുള്ള പ്ലാന്റിന്റെ ശേഷി വർധിപ്പിച്ചാണ് ഉല്പാദനം കൂട്ടുന്നത്. ദിനം പ്രതി 8000 കെയ്സ് മദ്യമാണ് ഇപ്പോൾ ഉല്പദിപ്പിക്കുന്നത്. ഇത് 15,000 കെയ്സായി ഉയർത്തി.

കൂടാതെ ജവാന്‍ റം ഇനി മുതൽ ഒരു ലിറ്ററിന് പുറമേ അര ലിറ്ററിലും ലഭ്യമാകും. നിലവിൽ ഒരു ലിറ്റർ ജവാൻ റമ്മിന് 640 രൂപയാണ് വില.  ഇതിനു പുറമേയാണ് ജവാന്‍ ട്രിപ്പിള്‍ എക്സ് റമ്മെത്തുന്നത്. നിലവിലുള്ള മദ്യത്തിന്റെ വിലയേക്കാൾ കൂടുതലായിരിക്കും ട്രിപ്പിള്‍ എക്സ് റമ്മിന്. സംസ്ഥാനത്ത് ഏറ്റവും ഡിമാന്‍ഡുള്ള മദ്യമാണ് ജവാന്‍ ബ്രാന്‍ഡ്.

ബെവ്കോ ഔട്ട്ലെറ്റുകളിൽ എത്തുന്ന മദ്യം പെട്ടെന്ന് തീരുന്നത് ഉപഭോക്താക്കുളും ജീവനക്കാരും തമ്മിൽ‌ വാക്കുതർക്കത്തിന് പോലും ഇടവരുത്തിയിട്ടുണ്ട്. ഉത്പാദനം കൂട്ടുന്നതോടെ പരാതി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മെയ് രണ്ടാം വാരം മുതൽ ഉല്പാദനം കൂട്ടിത്തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here