രാജ്യത്ത് ഒമ്ബത് വര്‍ഷംകൊണ്ട് പാചകവാതക കണക്ഷന്‍ ഇരട്ടിയായി.

0
61

ന്യൂഡല്‍ഹി: രാജ്യത്ത് ഒമ്ബത് വര്‍ഷത്തിനിടെ പാചകവാതക കണക്ഷന്‍ ഇരട്ടിയായതായി ഔദ്യോഗിക കണക്ക്. 2014 ഏപ്രിലില്‍ 14.52 കോടി ഉണ്ടായിരുന്നത് 2023 മാര്‍ച്ചില്‍ 31.36 കോടിയായാണ് ഉയര്‍ന്നത്.

2016ല്‍ ആരംഭിച്ച പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പദ്ധതിപ്രകാരം കഴിഞ്ഞ ജനുവരി വരെ 9.58 കോടി കണക്ഷന്‍ നല്‍കി. കണക്ഷന്‍ ലഭിക്കാനും സിലിണ്ടര്‍ നിറക്കാനുമുള്ള കാലതാമസം ഒഴിവായിട്ടുണ്ട്.

പത്തുദിവസത്തിനകം പുതിയ കണക്ഷന്‍ ലഭിക്കും. മിക്കവാറും സ്ഥലങ്ങളില്‍ 24 മണിക്കൂറിനകം സിലിണ്ടര്‍ മാറ്റിനല്‍കുന്നു. 14.2 കിലോയുടെ പരമ്ബരാഗത സിലിണ്ടറിന് പുറമെ ചെറിയ വരുമാനവും കുറഞ്ഞ ആവശ്യവുമുള്ളവരെ ലക്ഷ്യമിട്ട് അഞ്ച് കിലോയുടെ സിലിണ്ടറും ലഭ്യമാരാജ്യത്ത് ഒമ്ബത് വര്‍ഷംകൊണ്ട് എല്‍.പി.ജി കണക്ഷന്‍ ഇരട്ടിയായിക്കിയത് മെച്ചമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here