വൈദികനായി ചമഞ്ഞ് വ്യവസായിയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തു.

0
62

തൊടുപുഴ: വൈദികനായി ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയായ വ്യവസായിയില്‍ നിന് 34 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍.

തൊടുപുഴ ആരക്കുഴ സ്വദേശി ലക്ഷ്മി ഭവനില്‍ അനില്‍.വി.കൈമള്‍ ആണ് പിടിയിലായത്. മൂന്നാറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ ബോസിൻ്റ പക്കല്‍ നിന്നും പണം തട്ടുകയായിരുന്നു.

മെയ് 19 നായിരുന്നു തട്ടിപ്പ് നടന്നത്. ഫാ.പോള്‍ എന്ന പേരില്‍ സ്വയം പരിചയപ്പെടുത്തി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയും അടിമാലിയിലേക്ക് പണവുമായെത്താൻ ആവശ്യപ്പെടുകയുമായിരുന്നു. പണം കൈപ്പറ്റിയ ശേഷം അനില്‍ കടന്നു കളഞ്ഞെന്നാണ് വ്യവസായിയുടെ പരാതി. ജില്ലാ പൊലീസ്‌ മേധാവി വി.യു.കുര്യാക്കോസ്, ഡി.വൈ.എസ്.പി ബിനു ശ്രീധര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൈസൂരുവില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.ഇയാളില്‍ നിന്ന് ആറരലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here