ആഗോള വിപണിയിൽ വിൽപ്പന അവസാനിപ്പിച്ചിട്ടും ഇന്ത്യൻ വിപണിയിൽ വിൽപ്പന തുടർന്ന് ജോൺസൺ ആൻഡ് ജോൺസൺ. കാൻസറിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് യുഎസിലും കാനഡയിലും ഉത്പന്നം നിർത്തലാക്കുന്നതായി നിർമ്മതാക്കളായ യുഎസ് കമ്പനി പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യൻ വിപണിയിൽ ഉൽപ്പന്നം ഉടൻ നിർത്തലാക്കാൻ കമ്പനി പദ്ധതിയിട്ടിട്ടില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഉത്പന്നം കാനസറിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാധികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു പൌഡർ ആഗോള തലത്തിൽ കമ്പനി നിർത്തിയത്.ജോൺസൺ ആൻഡ് ജോൺസണിന്റെ ടാൽക്കം പൗഡറിൽ ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസ് അടങ്ങിയിട്ടുള്ളതായി ആരോപിച്ച് പതിനായിരക്കണക്കിന് കേസുകൾ കമ്പനിയ്ക്കെതിരെ ഫയൽ ചെയ്തിട്ടുണ്ട്. വിപണിയിൽ നിന്ന് ഉൽപ്പന്നം പിൻവലിക്കാത്തതിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ടാൽക്ക് അടങ്ങിയ പൗഡറിന് ആവശ്യക്കാർ ഇല്ലാതിരിക്കുകയും നിരവധി ആരോപണങ്ങൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്തുകൊണ്ട് ഇന്ത്യയിൽ മാത്രം പൌഡർ വിൽക്കണമെന്ന് വിദഗ്ധർ ചോദിക്കുന്നു.