ഈ വർഷം മാര്‍ച്ച് മുതല്‍ വനിതാ അഗ്‌നിവീറുകളുടെ ആദ്യ ബാച്ചിന് പരിശീലനം ആരംഭിക്കും. ആദ്യ ബാച്ചില്‍ 100 ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടാകുമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവരെ പ്രീ-സ്ട്രക്ചര്‍ഡ് ട്രെയിനിംഗ് മൊഡ്യൂളിനായി പരിശീലന കേന്ദ്രത്തിലേക്ക് അയക്കും. പരിശീലന മൊഡ്യൂള്‍ മൂന്ന് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ടെന്നും ഓരോ ഘത്തിലും വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിനും അച്ചടക്കം വളര്‍ത്തിയെടുക്കുന്നതിനുമായി ആഴ്ചകള്‍ നീണ്ട പരിശീലനം ഉണ്ടായിരിക്കുമെന്നും സൈനിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പരിശീലന മൊഡ്യൂള്‍ എല്ലാ ബാച്ചുകള്‍ക്കും ഒരുപോലെയാണ്, കൂടാതെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ആയുധങ്ങളും എല്ലാ പരിശീലന കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. പരിശീലന സെഷനില്‍ ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍, ഫിസിയോതെറാപ്പി എന്നീ മേഖലകളിലെ വിദഗ്ധരെയും സൈന്യം നിയോഗിച്ചിട്ടുണ്ട്.