സ്വര്‍ണക്കടത്ത് കേസില്‍ ചര്‍ച്ചകള്‍ വഴി മാറ്റി സര്‍ക്കാര്‍ ഒഴിഞ്ഞു മാറുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ നേര്‍ക്ക് നേരെ മറുപടി പറയണം. വിശുദ്ധ ഗ്രന്ഥത്തെ മുന്‍നിര്‍ത്തിയുള്ള അടവ് പുറത്ത് എടുത്തവര്‍ തന്നെ അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
വിശ്വാസികളുടെ മനസ്സ് വ്രണപ്പെട്ടു. അഴിമതിക്ക് മറ പിടിക്കുന്നതിന് പടച്ചട്ടയായി വിശുദ്ധ ഗ്രന്ഥത്തെ ഉപയോഗപ്പെടുത്തി. ഇടതുപക്ഷം മാപ്പ് പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ചര്‍ച്ച സ്വര്‍ണക്കടത്ത് മാത്രമാണ്. നേര്‍ക്ക് നേരെ മറുപടി പറയണം. ഇടതു പക്ഷത്തിന് അത് മനസിലായി തുടങ്ങിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.