ലോകം കണ്ട ഫുട്ബോൾ ഇതിഹാസ താരം മറഡോണ അന്തരിച്ചു.

0
117

ബ്യൂണഴ്‌സ് അയേഴ്‌സ്: ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. അര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

കഴിഞ്ഞ ഒരാഴ്ചയായി മറഡോണ വിഷമത്തിലാണെന്നും ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ക്ലിനിക്കിലാണ് മറഡോണയെ പ്രവേശിപ്പിച്ചത്.

 

ഒക്ടോബര്‍ 30നായിരുന്നു മറഡോണയുടെ ജന്മദിനം. അന്ന് രാത്രി താന്‍ പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷന്‍ ടീമായ ജിംനാസിയയുടെ മത്സരത്തിന് മറഡോണ എത്തിയിരുന്നു.എന്നാല്‍ മത്സരം തുടങ്ങി ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ മറഡോണ കളിക്കളം വിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here