പാലക്കാട്: മഴ ശക്തമായതിനെ തുടര്‍ന്ന് ജല ക്രമീകരണത്തിന്റെ ഭാഗമായി മലമ്ബുഴ ഡാം തുറന്നു. നാല് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതമാണ് തുറന്നത്.
113.59 മീറ്ററാണ് മലമ്ബുഴയിലെ ജലനിരപ്പ്. 115.06 മീറ്റര്‍ ആണ് ഡാമിലെ സംഭരണ ശേഷി. പോത്തുണ്ടി ഡാമും തുറന്നു. പോത്തുണ്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റര്‍ വീതമാണ് തുറന്നത്.
വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാം വൈകിട്ട് തുറക്കും. ഷട്ടറുകള്‍ തുറന്ന് 50 ക്യുബിക് മീറ്റര്‍ ജലം വീതം പുറത്ത് വിടും. നിലവില്‍ 774.30 മീറ്ററാണ് ബാണാസുര സാഗറിലെ ജലനിരപ്പ്.
കാഞ്ഞിരപ്പുഴ, മംഗലം, മലങ്കര, കുണ്ടള, പാംബ്ല ഡാമുകളും തുറന്നു.നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി