രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 7,591 പുതിയ കോവിഡ് കേസുകൾ;

0
78

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 7,591 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച (ഓഗസ്റ്റ് 29) കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം, ആകെ വീണ്ടെടുക്കൽ നിരക്ക് ഏകദേശം 98.62 ശതമാനത്തിലെത്തി. മൊത്തം വീണ്ടെടുക്കൽ 4,38,02,993 ആയി. ഇന്ത്യയിലെ സജീവ കോവിഡ് കേസുകൾ 84,931 ആയി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ രജിസ്റ്റർ ചെയ്ത സജീവ കേസുകൾ 86,591 ആയിരുന്നു. 24 മണിക്കൂറിനുള്ളിൽ സജീവ കേസുകളിൽ 1,660 കേസുകളുടെ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. ആകെ അണുബാധയുടെ 0.19 ശതമാനവും സജീവ കേസുകളാണെന്ന് മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 45 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,27,779 ആയി.

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,520 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. ഇതോടെ സജീവ കോവിഡ് കേസുകൾ 87,311 ആയി. സജീവ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതായും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 41 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 5,27,597 ആയി ഉയർന്നു.

കേരളത്തിൽ നിന്ന് നാല് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.50 ശതമാനം ആണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.80 ശതമാനമാണെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here